ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്പെട്ടു. പോർട്ട് ബ്ലെയറിന് 300 കിലോമീറ്റർ അകലെ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ചുഴലിക്കാറ്റ് വടക്ക് കിഴക്കൻ ദിശയിലേക്ക് നീങ്ങുമെന്നാണ് കണക്കാക്കുന്നത്. കേരളത്തെ ചുഴലിക്കാറ്റ് കാര്യമായി ബാധിക്കില്ല. നാളെയോടെ ആന്ധ്ര -ഒഡീഷ തീരത്തേക്ക് അസാനി അതിതീവ്ര ചുഴലിക്കാറ്റായി എത്തും.
മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന ശക്തമായ കാറ്റ് ഉണ്ടായേക്കാം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകിയിരിക്കുന്നു. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യത തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ്. ഉഗ്രകോപി എന്ന എന്നർത്ഥം വരുന്ന അസാനി എന്ന വാക്ക് ചുഴലിക്കാറ്റിന് നൽകിയത് ശ്രീലങ്കയാണ്.
ബന്ധപ്പെട്ട വാർത്തകൾ: മഴ നനയുമ്പോൾ നമുക്ക് പനി വരുമോ? എന്താണ് മഴയും പനിയും തമ്മിലുള്ള ബന്ധം?
ഇന്ത്യൻ മഹാസമുദ്രത്തിൽ കാരിം എന്നൊരു ചുഴലിക്കാറ്റ് കൂടി നിലവിൽ രൂപപ്പെട്ടിരിക്കുന്നു. ഇതിൻറെ സ്വാധീനം മൂലമാണ് കേരളത്തിൽ മഴയുടെ അളവ് കുറയുന്നത്. ഇത് അറബിക്കടലിലെ കാറ്റിനെ സ്വാധീനിക്കുന്നുണ്ട്. ഭൂമധ്യരേഖയുടെ ചേർന്നാണ് നിലവിൽ ഇതിൻറെ സ്ഥാനം.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2022 മെയ് 9: മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 105 മുതൽ 115 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 125 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
2022 മെയ് 10: മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള വടക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 95 മുതൽ 105 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 115 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ വടക്കൻ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥാവ്യതിയാനം മൂലമുള്ള അസാധാരണ മഴ പ്രളയത്തിന് കാരണം