തമിഴ് നാടിനു കിഴക്കായി ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ ഫലമായി കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ലഭിക്കുന്ന മഴ ഇന്നും തുടരും. കണ്ണൂർ മലപ്പുറം കിഴക്കൻ മേഖലകളിലും ഇടുക്കി ജില്ലയുടെ വടക്കൻ മേഖലകളിലും പാലക്കാട് ജില്ലയുടെ വടക്ക് കിഴക്കൻ മേഖലകളിലും ഇന്ന് രാത്രി 7.30 വരെയുള്ള സമയത്തിൽ കൂടുതൽ മഴ സാധ്യത.
ബന്ധപ്പെട്ട വാർത്തകൾ: കാപ്പി തോട്ടങ്ങളിലെ മഴക്കാല രോഗ നിയന്ത്രണം
ഇന്ന് രാത്രിയോ അർധരാത്രിക്ക് ശേഷമോ ആയി മധ്യ തെക്കൻ ജില്ലകളിൽ ഏതാനും ഇടങ്ങളിൽ മഴ സാധ്യത. തൃശൂർ എറണാകുളം കോട്ടയം ആലപുഴ ജില്ലകളിൽ കൂടുതൽ മഴ സാധ്യത.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തു റബ്ബര് ടാപ്പുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്
വരും ദിവസങ്ങളിൽ നിലവിലെ ചക്രവാത ചുഴി പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തമിഴ്നാട് കേരള സംസ്ഥാങ്ങൾക്ക് മുകളിലേക്കു നീങ്ങുന്നതിനാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ കൂടുതൽ മഴ സാധ്യത. കിഴക്കൻ മേഖലകളിൽ ശക്തമായ മഴ മലവെള്ളപ്പാച്ചിലിനും ചെറിയ ഉരുൾപൊട്ടലുകൾക്കും കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഇലകളിലുണ്ടാകുന്ന ഇലപ്പുള്ളി രോഗത്തിന് ഈ പരിചരണങ്ങൾ നല്‍കാം
സെപ്റ്റംബർ ആദ്യവാരം അവസാനത്തോട് കൂടി ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദ സാധ്യത നിലനിക്കുന്നതിനാൽ വരുന്ന ഓണന്നാളുകൾ പൊതുവിൽ മഴദിവസങ്ങൾ ആയിരിക്കാം.