1. Farm Tips

മഴക്കാലത്ത് ഇലകളിലുണ്ടാകുന്ന ഇലപ്പുള്ളി രോഗത്തിന് ഈ പരിചരണങ്ങൾ നല്‍കാം

ശരിയായ പരിചരണം ലഭിക്കാത്ത ചെടികളിലാണ് സാധാരണയായി പ്രത്യേകിച്ചും മഴക്കാലത്ത് ഇലകളില്‍ ചാരനിറത്തിലോ ഓറഞ്ച് നിറത്തിലോ പച്ചനിറത്തിലോ ഉള്ള പുള്ളിക്കുത്തുകള്‍ കാണപ്പെടുന്നത്. ആരംഭത്തിൽ ഇലകളിലേ കാണപ്പെടുള്ളുവെങ്കിലും ഈ രോഗം ചിലപ്പോള്‍ ശാഖകളിലേക്കും പൊട്ടിമുളയ്ക്കുന്ന ചിനപ്പുകളിലേക്കും പകരുന്നതും കാണാം.

Meera Sandeep
Try this to get rid of from leaf spot disease which occurs during the monsoon season
Try this to get rid of from leaf spot disease which occurs during the monsoon season

ശരിയായ പരിചരണം ലഭിക്കാത്ത ചെടികളിലാണ് സാധാരണയായി പ്രത്യേകിച്ചും മഴക്കാലത്ത് ഇലകളില്‍  ചാരനിറത്തിലോ ഓറഞ്ച് നിറത്തിലോ പച്ചനിറത്തിലോ ഉള്ള പുള്ളിക്കുത്തുകള്‍ കാണപ്പെടുന്നത്. ആരംഭത്തിൽ ഇലകളിലേ കാണപ്പെടുള്ളുവെങ്കിലും ഈ രോഗം ചിലപ്പോള്‍ ശാഖകളിലേക്കും പൊട്ടിമുളയ്ക്കുന്ന ചിനപ്പുകളിലേക്കും പകരുന്നതും കാണാം. ഇലകള്‍ക്ക് അല്‍പം കരുതല്‍ നല്‍കി ശ്രദ്ധിച്ചാല്‍ ഇലപ്പുള്ളി രോഗം ഒഴിവാക്കി ആരോഗ്യത്തോടെ ചെടികള്‍ വളര്‍ത്താം.

ബന്ധപ്പെട്ട വാർത്തകൾ: ചീരയുടെ ഇലകരിച്ചിൽ ഇലപ്പുള്ളി രോഗം മാറാൻ എന്തു ചെയ്യണം ?

ഇലപ്പുള്ളി രോഗം അല്ലെങ്കിൽ ആല്‍ഗല്‍ ലീഫ് സ്‌പോട്ട് എന്നറിയപ്പെടുന്ന ഈ രോഗം ഏകദേശം 700ല്‍ കൂടുതല്‍ സസ്യവര്‍ഗങ്ങളുടെ ഇലകളില്‍ കണ്ടുവരുന്ന പ്രശ്‌നമാണ്.   ഈ രോഗത്തിന് കാരണം  സെഫാല്യൂറസ് വൈറസന്‍സ് എന്നാണ് ഈ പരാദ ആല്‍ഗകളാണ്. ബോഗണ്‍വില്ലയിലും റോഡോഡെന്‍ഡ്രോണ്‍ ഇനത്തില്‍പ്പെട്ട ചെടികളിലും ഇലപ്പുള്ളിരോഗം കാണാറുണ്ട്. ഗ്രീന്‍ സ്‌കര്‍ഫ് എന്നും ഇത് അറിയപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ബോഗൺവില്ല പൂന്തോട്ടത്തിൽ വളർത്തേണ്ട വിധം

ആരോഗ്യമുള്ള ചെടികള്‍ നന്നായി പരിചരിച്ച് വളര്‍ത്തുമ്പോള്‍ ഈ രോഗബാധ സാധാരണയായി കണ്ടുവരാറില്ല. ശരിയായ രീതിയില്‍ നടീല്‍ മിശ്രിതം തയ്യാറാക്കണം. നല്ല നീര്‍വാര്‍ച്ചയും കൃത്യമായ വളപ്രയോഗവും ആവശ്യമാണ്. വായുസഞ്ചാരം സുഗമമാക്കാന്‍ കൊമ്പുകോതല്‍ നടത്തണം. അപ്പോള്‍ സൂര്യപ്രകാശം നേരിട്ട് ഇലകളില്‍ പതിക്കും. വല്ലാതെ തണല്‍ നല്‍കുന്ന രീതിയില്‍ തൂങ്ങിനില്‍ക്കുന്ന മരങ്ങളുടെ ശാഖകള്‍ വെട്ടിമാറ്റണം.

ബന്ധപ്പെട്ട വാർത്തകൾ: ചകിരിച്ചോറ് കുരുമുളകിന് പറ്റിയ നടീൽ മിശ്രിതം.

രോഗബാധയുള്ള ചെടിയുടെ ചുവട്ടില്‍ നിന്ന് ഇലകളുടെ അവശിഷ്ടങ്ങള്‍ മാറ്റണം. തണുപ്പുകാലത്ത് ഇത്തരം കൊഴിഞ്ഞുവീണ ഇലകളില്‍പ്പോലും അതിജീവിക്കാനുള്ള കഴിവ് ആല്‍ഗകള്‍ക്കുണ്ട്.  വെള്ളമൊഴിക്കുമ്പോള്‍ ചെടികളുടെ ചുവട്ടില്‍ത്തന്നെ ഒഴിക്കുക. ഇലകളില്‍ ഈര്‍പ്പമുണ്ടാകുന്നത് ഒഴിവാക്കണം. കോപ്പര്‍ അടങ്ങിയ കുമിള്‍നാശിനി ഉപയോഗിച്ചാല്‍ ഗുരുതരമായി ബാധിച്ച ചെടികളെ സംരക്ഷിക്കാം. തണുപ്പുകാലത്ത് രണ്ടാഴ്ച കൂടുമ്പോള്‍ ഇത് നല്‍കിയാല്‍ മതി.

English Summary: Try this to get rid of from leaf spot disease which occurs during the monsoon season

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds