നിലവിൽ കേരളത്തിൻറെ കിഴക്കൻ മേഖലകളിൽ മാത്രം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളിലായി കേരളത്തിൽ തീരപ്രദേശങ്ങൾ ഉൾപ്പെടെ മിക്ക പ്രദേശങ്ങളിലും മഴ ലഭിക്കും. തെക്കുപടിഞ്ഞാറൻ കാലവർഷ കാറ്റ് പിൻവാങ്ങുന്നതിൻറെ ഫലമായി അറബികടലിലും ബംഗാൾ ഉൾകടലിലും ഉണ്ടാകുന്ന അന്തരീക്ഷ മാറ്റത്തിൻറെ ഫലമായി ചക്രവാത ചുഴികൾ രൂപപ്പെടുന്നതാണ് കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ മഴയ്ക്ക് കാരണമാകുക.
ബന്ധപ്പെട്ട വാർത്തകൾ: Monsoon Health Care: പനിയ്ക്കും ജലദോഷത്തിനും വീട്ടുവൈദ്യത്തിലെ 5 സൂത്രങ്ങൾ
തുലാവർഷ സമാനമായി തന്നെ ഇടിയോടു കൂടിയ മഴയാണ് ഉണ്ടാകുക. എന്നാൽ ഇത് തുലാവർഷ മഴ ആയിരിക്കില്ല. അടുത്ത ദിവസങ്ങളിലായി അറബികടലിൽ ചക്രവാത ചുഴി രൂപം കൊള്ളുന്നത് മധ്യ തെക്കൻ ജില്ലകളിൽ കാലവർഷ സമാനമായി തന്നെ പകൽ മഴയ്ക്ക് കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തുണ്ടാകുന്ന ചർമ്മപ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും
അതേ സമയം അടുത്ത ഏഴു ദിവസത്തിൽ കാലവർഷം പിൻവാങ്ങുന്നത് ത്വരിതപെടും. കാലവർഷം പിൻവാങ്ങുന്നതോടൊപ്പം തന്നെ ദക്ഷിണേന്ത്യയിൽ വടക്ക് കിഴക്കൻ കാലവർഷം ആരംഭിക്കും.
ഇന്ന് വൈകീട്ട് / രാത്രയിൽ ആയി തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി കോട്ടയം എറണാകുളം പാലക്കാട് വയനാട് ജില്ലകളിൽ ഇടനാട് ഏതാനും പ്രദേശങ്ങളിലും കാസറഗോഡ് കണ്ണൂർ കോഴിക്കോട് മലപ്പുറം ജില്ലകളുടെ കിഴക്കൻ മലയോര മേഖലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലും ഇടിയോടു കൂടിയ മഴ ലഭിക്കും.ഇടുക്കി പത്തനംതിട്ട തിരുവനന്തപുരം പാലക്കാട് ജില്ലകളിലും എറണാകുളം കൊല്ലം മലപ്പുറം ജില്ലകളുടെ കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ഉണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ: കാപ്പി തോട്ടങ്ങളിലെ മഴക്കാല രോഗ നിയന്ത്രണം
രാത്രി സമയം അങ്ങിങ്ങായി ഒറ്റപെട്ട മഴ ലഭിക്കും
വരും ദിവസങ്ങളിൽ കേരള തമിഴ്നാട് സംസ്ഥാനങ്ങളിലെ ഹൈറേഞ്ച് മേഖലകളിലേക്ക് വിനോദ സഞ്ചാര യാത്രകൾ പോകുന്നവർ കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യുക.