1. Environment and Lifestyle

Monsoon Haircare Tips: മുടിയിൽ പ്രയോഗിക്കാവുന്ന ആയുർവേദ നുറുങ്ങുകൾ

മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ, ആളുകൾ പല തരത്തിലുള്ള സൾഫേറ്റ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ ഇവ ഏറെക്കാലം ഉപയോഗിച്ചാൽ അത് മുടിക്ക് വളരെയധികം ദോഷമുണ്ടാക്കുമെന്നതിൽ സംശയമില്ല.

Anju M U
haircare
മുടിയിൽ പ്രയോഗിക്കാവുന്ന ആയുർവേദ നുറുങ്ങുകൾ

വേനൽക്കാലത്തും മഴക്കാലത്തും മുടിയുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും (Hair care problems) അഭിമുഖീകരിക്കേണ്ടി വരും. ഇത്തരമൊരു സാഹചര്യത്തിൽ മുടി കൊഴിച്ചിൽ, മുടി വരൾച്ച തുടങ്ങി പല പ്രശ്‌നങ്ങളും ഉണ്ടായേക്കാം. മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ, ആളുകൾ പല തരത്തിലുള്ള സൾഫേറ്റ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ ഇവ ഏറെക്കാലം ഉപയോഗിച്ചാൽ അത് മുടിക്ക് വളരെയധികം ദോഷമുണ്ടാക്കുമെന്നതിൽ സംശയമില്ല.
അതിനാൽ തന്നെ കേശ വളർച്ചയ്ക്ക് തടയസ്സമാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനും മുടിയുടെ ആരോഗ്യം നിലനിർത്താനും നിങ്ങൾക്ക് ചില ആയുർവേദ രീതികൾ പരീക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കുളിയ്ക്കുമ്പോൾ മുടി കൊഴിയാറില്ലേ? ഇനി ശ്രദ്ധിച്ചാൽ മതി

മുടിയിൽ ഇത്തരം വിദ്യകൾ പരീക്ഷിക്കുന്നത് നിങ്ങളുടെ മുടിയെ നീളവും കട്ടിയുള്ളതുമാക്കാൻ സഹായിക്കും. ഇത്തരത്തിലുള്ള ആയുർവേദ വിദ്യകൾ ഏതെല്ലാമെന്ന് നോക്കാം.

  • ഭൃംഗരാജ് (Bhringraj)

വിറ്റാമിനുകൾ, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് ഭൃംഗരാജ്. ഇത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നു. ഇത് തലയോട്ടിയെ ആരോഗ്യത്തോടെ നിലനിർത്തുന്നു. അതിനാൽ തന്നെ മുടി വേഗത്തിൽ വളരാനും സഹായിക്കുന്നു.

ഭൃംഗരാജ് എന്ന ചെടിയുടെ ഇലകളിൽ നിന്ന് തയ്യാറാക്കുന്ന ഓയിൽ മുടിയ്ക്ക് ഉപയോഗിക്കാം. ഇതിനായി വെളിച്ചെണ്ണയിലോ എള്ളെണ്ണയിലോ ഭൃംഗരാജ് എണ്ണ കലർത്തി തലയോട്ടിയിൽ മസാജ് ചെയ്യുക.

  • ബ്രഹ്മി (Brahmi)

മുടി കൊഴിച്ചിൽ തടയാനും ബ്രഹ്മി സഹായിക്കുന്നു. ബ്രഹ്മി ഓയിൽ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുക. ഇത് തലയോട്ടിയിലെ ചൊറിച്ചിൽ, പൊള്ളൽ എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു.

  • ഉലുവ

ഉലുവ പേസ്റ്റ് രൂപത്തിലാക്കി മുടിയിൽ പുരട്ടുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഇത് മുടികൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. ഇത് നിങ്ങളുടെ മുടിക്ക് തിളക്കം നൽകുന്നതിനും നല്ലതാണ്.

  • നെല്ലിക്ക (Fenugreek)

നെല്ലിക്ക മുടിക്ക് വളരെ ഗുണം ചെയ്യും. ഇതിനായി നെല്ലിക്ക കുറച്ച് കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം വെളിച്ചെണ്ണയിൽ നെല്ലിക്ക കഷ്ണങ്ങൾ ഇട്ട് തിളപ്പിക്കുക. തുടർന്ന് ഗ്യാസ് ഓഫ് ചെയ്യുക. ഈ എണ്ണ തണുക്കാൻ അനുവദിച്ച ശേഷം തലയിൽ മസാജ് ചെയ്യുക. ഒരു മണിക്കൂറോളം ഈ എണ്ണ മുടിയിൽ പുരട്ടുക. അതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

  • കറ്റാർ വാഴ (Aloe vera)

മുടിയുടെ ആരോഗ്യത്തിന് കറ്റാർവാഴ വളരെ നല്ലതാണെന്ന് പലർക്കും അറിയാം. മുടിയുടെ വളർച്ചയ്ക്കായി ഒരു പാത്രത്തിൽ കറ്റാർ വാഴ ജെൽ എടുക്കുക. ഈ ജെൽ തലയോട്ടിയിൽ പുരട്ടുക.
ഇത് ഉപയോഗിച്ച് തലയോട്ടിയിൽ അൽപനേരം മസാജ് ചെയ്യുക. 40 മുതൽ 45 മിനിറ്റ് വരെ ഇത് തലയോട്ടിയിൽ പിടിപ്പിക്കുക. അതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. നിങ്ങൾക്ക് ആഴ്ചയിൽ 2 മുതൽ 3 തവണ വരെ ഇങ്ങനെ പരീക്ഷിക്കാം.

English Summary: Monsoon Haircare Tips: Try These Ayurvedic Tips To Resist Hair fall And Hair Dryness

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds