കഴിഞ്ഞ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത് പോലെ ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ന്യുനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ വിവിധ പ്രദേശങ്ങളിലായി മിതമായ തോതിൽ മഴ ലഭിക്കുന്നു. വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി കൂടുതലാണ്.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് പച്ചമുളകിന് സുഖചികിത്സ നൽകാം.
ഇന്ന് കേരളത്തിൽ ആകാശം ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായിരിക്കും. എല്ലാ ജില്ലകളിലും ഏതാനും ഇടങ്ങളിലായി മഴ ലഭിക്കും. കണ്ണൂർ കാസറഗോഡ് കോഴിക്കോട് ജില്ലകളിൽ വ്യാപകമായും മഴയുണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ: നമ്മുടെ വിളകൾക്ക് ഒരുക്കാം മഴക്കാല പരിരക്ഷ
ഇന്ന് മുതൽ രാവിലെ സമയങ്ങളിൽ മധ്യ തെക്കൻ ജില്ലകളിൽ പലയിടത്തും മഴ ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഈ പച്ചക്കറികൾ ആരോഗ്യത്തിന് നല്ലതല്ല
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് അടുക്കളത്തോട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ന്യുനമർദ്ദ സ്വാധീനത്തിന്റെ തോതിനനുസരിച്ച് അടുത്ത മൂന്നു ദിവസങ്ങളിലും കേരളത്തിൽ വിവിധ ഭാഗങ്ങളിലായി മഴ ലഭിക്കും. എന്നാൽ വ്യാപകമായി മഴ ശക്തമാകാനുള്ള സാധ്യത ഇല്ല.