തെക്കു പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്ത് നിലവിൽ മണിക്കൂറിൽ 100-110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 120 കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ് നിലനിൽക്കുന്നു. കാറ്റിന്റെ വേഗത ക്രമേണ വർധിച്ച് ഒക്‌ടോബർ 22-ന് രാവിലെയോടെ മണിക്കൂറിൽ 125-135 കി.മീ വരെയും ചില അവസരങ്ങളിൽ 150 കി.മീ. വരെ വേഗതയിലും വീശിയടിയ്ക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 23-ന് രാവിലെയോടെ കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ് മണിക്കൂറിൽ 90-100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 110 കിലോമീറ്റർ വരെയും; ഒക്‌ടോബർ 24ന് രാവിലെയോടെ മണിക്കൂറിൽ 50-60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ. വരെയും ആകാൻ സാധ്യത.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാൻ മികച്ച വിളയാണ് ഗ്രാമ്പൂ, അറിഞ്ഞിരിക്കാം ഗ്രാമ്പൂ കൃഷിയിൽ ചെയ്യേണ്ട വളപ്രയോഗങ്ങൾ
മധ്യ പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്ത് നിലവിൽ മണിക്കൂറിൽ 80-90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 100 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് നിലനിൽക്കുന്നു. ഈ വേഗത ക്രമേണ വർധിച്ച് ഒക്‌ടോബർ 22-ന് രാവിലെയോടെ മണിക്കൂറിൽ 110-120 കി.മീ വരെയും ചില അവസരങ്ങളിൽ 135 കി.മീ. വേഗതയിലും; ഒക്ടോബർ 23-ന് രാവിലെയോടെ മണിക്കൂറിൽ 165-175 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 195 കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാൻ സാധ്യത.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഓർക്കിഡ്, റോസ് തുടങ്ങിയവയിൽ കാണുന്ന കീടരോഗ സാധ്യതകളും, നിയന്ത്രണമാർഗങ്ങളും
ഒക്ടോബർ 23 വൈകുന്നേരത്തോടു കൂടി കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ് ഒക്ടോബർ 24 രാവിലെയോടെ മണിക്കൂറിൽ 125 -135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 150 കിലോമീറ്റർ വരെയും ഒക്ടോബർ 25 രാവിലെയോടു കൂടി മണിക്കൂറിൽ 90 -100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 110 കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാൻ സാധ്യത.
ഒക്ടോബർ 25 വരെ തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ഉള്ളവർ എത്രയും വേഗം തീരത്ത് മടങ്ങാൻ നിർദേശിക്കുന്നു.
മുന്നറിയിപ്പുള്ള സമുദ്ര മേഖലയുടെ വ്യക്തതയ്ക്കായി ഇതിനോടൊപ്പം നൽകിയിട്ടുള്ള ഭൂപടം പരിശോധിയ്ക്കുക.
മേൽ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.