1. Farm Tips

മഴക്കാലത്ത് ഓർക്കിഡ്, റോസ് തുടങ്ങിയവയിൽ കാണുന്ന കീടരോഗ സാധ്യതകളും, നിയന്ത്രണമാർഗങ്ങളും

നമ്മുടെ ഉദ്യാനത്തെ ഏറ്റവും മനോഹരമാക്കുന്ന രണ്ട് സസ്യങ്ങളാണ് ഓർക്കിഡും റോസും. ഇവയ്ക്ക്

Priyanka Menon
ഓർക്കിഡിലും റോസിനും കാണുന്ന കീട രോഗ സാധ്യതകൾ നിയന്ത്രിക്കാം
ഓർക്കിഡിലും റോസിനും കാണുന്ന കീട രോഗ സാധ്യതകൾ നിയന്ത്രിക്കാം

മഴ സമയത്ത് നമ്മുടെ ഉദ്യാന സസ്യങ്ങൾക്ക് നിരവധി രോഗങ്ങൾ വരാറുണ്ട്. നമ്മുടെ ഉദ്യാനത്തെ ഏറ്റവും മനോഹരമാക്കുന്ന രണ്ട് സസ്യങ്ങളാണ് ഓർക്കിഡും റോസും. ഇവയ്ക്ക് ഈ മാസം ചെയ്യേണ്ട ചില പരിപാലനമുറകളാണ് ഇനി പറയുന്നത്.

ഓർക്കിഡിലും റോസിനും കാണുന്ന കീട രോഗ സാധ്യതകൾ നിയന്ത്രിക്കാം

മഴയുള്ള സമയം ആയതിനാൽ കുമിൾ രോഗങ്ങൾ ഓർക്കിഡ് കൃഷിയിൽ വരാറുണ്ട്. ഇലകരിച്ചിൽ, അഴുകൽ, ഇല പൊട്ട് തുടങ്ങിയവ നിയന്ത്രിക്കുവാൻ ബാവിസ്റ്റിൻ ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ തളിച്ചുകൊടുക്കുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഓർക്കിഡിന്റെ വളർച്ച കരുത്തുറ്റത്താക്കാൻ പഞ്ചഗവ്യം, റോസിന്റെ രോഗങ്ങൾ അകറ്റാൻ ചാണകക്കട്ടകൾ

ഇതു കൂടാതെ ഇവയിൽ കാണപ്പെടുന്ന മണ്ഡരി, ശൽക്കകീടങ്ങൾ, ഓർക്കിഡ് വീവിൾ, ത്രിപ്സ് തുടങ്ങിയവയുടെ ശല്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മഴക്കാലത്താണ്. ഇത്തരം കീടങ്ങളെ നിയന്ത്രിക്കാൻ ജൈവ മാർഗമോ രാസ മാർഗ്ഗമോ ഉപയോഗപ്പെടുത്താം. ഓർക്കിഡുകൾ ചട്ടികളിൽ വളർത്തുകയാണെങ്കിൽ ആഴ്ചയിൽ രണ്ടു തവണ വളം തളിച്ചുകൊടുക്കണം. കായിക വളർച്ചയുടെ സമയത്ത് ഗ്രീൻ കെയർ ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ തളിച്ചു കൊടുത്താൽ മതി. വളരെ ചെറിയ തൈകൾ ആണെങ്കിൽ അര ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് മതി. പുഷ്പിക്കുന്ന കാലത്ത് എൻ പി കെ വളങ്ങൾ 1:2:2 എന്ന തോതിൽ നൽകുന്നതാണ് ഉത്തമം. ഇത് നിർമ്മിക്കുവാൻ 17:17:17 വളം 10 ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് 10 ഗ്രാം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 3 ഗ്രാം എന്നിവ ഒന്നിച്ചതിൽ നിന്നും മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് ആഴ്ചയിൽ രണ്ട് തവണ തളിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഉദ്യാന പരിപാലനം അറിയേണ്ടത്- റോസിന് കൊമ്പുകോതൽ, ഓർക്കിഡിനും ആന്തൂറിയത്തിനും 19-19-19 വളം

നിലത്ത് വളരുന്ന ഇനങ്ങൾക്ക് ജൈവവളം നൽകിയാൽ മാത്രം മതി. 5 ചതുരശ്രമീറ്റർ സ്ഥലത്ത് ഒരു കിലോഗ്രാം ചാണകം മതിയാകും. മേൽപ്പറഞ്ഞ തോതിൽ രാസവളങ്ങളും ഉപയോഗിക്കാവുന്നതാണ്.

During the rainy season, our garden plants get many diseases. Orchids and roses are two of the most beautiful plants in our garden.

റോസിൽ പ്രധാനമായും വെള്ളീച്ച ജാസിഡുകൾ, ത്രിപ്സ് തുടങ്ങിയവ കാണപ്പെടുന്നു. നീരൂറ്റി കുടിക്കുന്ന പ്രാണികൾ മൂലം റോസ് ഇലകളുടെ മാർദ്ദവം നഷ്ടപ്പെടുത്തുന്നു. ക്രമേണ ഇവ കുരടിച്ചു പോകുന്നു. പൂമൊട്ടുകൾക്ക് മഞ്ഞപ്പ് കലരുകയും ഇവ തുറക്കാതെ കരിഞ്ഞു പോവുകയും ചെയ്യുന്നു. ഇതിന് പ്രതിരോധ മാർഗം എന്ന നിലയിൽ വെളുത്തുള്ളി -വേപ്പെണ്ണ- സോപ്പ് മിശ്രിതം ഉപയോഗപ്പെടുത്താം.

ഹൈബ്രിഡ് ഇനങ്ങൾക്ക് പൊതുവേ കേടുപാടുകൾ കുറവാണ്. മിനിയേച്ചർ, പോളിയാന്ത എന്നി വിഭാഗങ്ങൾക്ക് കേട് കുറവാണ്. റോസിൽ ശൽക്കാ കീടങ്ങളുടെ ആക്രമണമുണ്ടായാൽ കൊഴുത്ത കഞ്ഞിവെള്ളം തണ്ടിൽ തേച്ചു കൊടുക്കുക. അല്ലെങ്കിൽ ഇക്കാലക്സ് ഉപയോഗിക്കാം. ഇലകളിൽ കറുത്ത പാടുകൾ വന്നുകഴിഞ്ഞാൽ ബ്ലിട്ടോക്സ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ തളിച്ചു കൊടുത്താൽ മതി. അതോടൊപ്പം റോസ് കരുത്തോടെ വളരുവാൻ എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് തുടങ്ങിയവ ഇടയ്ക്കിടെ ഇട്ടു നൽകണം.

ബന്ധപ്പെട്ട വാർത്തകൾ: റോസിനും ഓർക്കിഡിനും നല്ല രീതിയിൽ പൂ പിടിക്കാൻ ഈ ജൈവ കീടനാശിനി തളിക്കാം

English Summary: Risk and control of pests found in orchids and roses during monsoon

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds