ഒരുമാസകാലമായി തുടർന്നുകൊണ്ടിരുന്ന വരണ്ട കാലാവസ്ഥക്ക് ശേഷം കേരളത്തിൽ ജനുവരി അവസാന വാരം ഏതാനും പ്രദേശങ്ങളിൽ ഒറ്റപെട്ട മഴ ലഭിക്കും. ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ ഏതാനും ഇടങ്ങളിൽ മിതമായ അളവിൽ ഒറ്റപെട്ട മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ ചില ഇടങ്ങളിലും മഴ ലഭിച്ചേക്കും.
നിലവിൽ മധ്യ തെക്കൻ ജില്ലകളുടെ ഇടനാട് പടിഞ്ഞാറൻ മേഖലകളും വടക്കൻ ജില്ലകളുടെ ചില കിഴക്കൻ മേഖലകളും കേന്ദ്രീകരിച്ചാണ് ചൊവ്വാഴ്ച മഴ സാധ്യത കൂടുതൽ കാണുന്നത്. എങ്കിലും കിഴക്കൻ/പടിഞ്ഞാറൻ കാറ്റുകളുടെ കൂടിച്ചേരലുകളും, ഗതിമുറിവുകളും ഏത് മേഖലകൾ കേന്ദ്രീകരിച്ചു സംഭവിക്കും എന്നതിനനുസരിച്ചാണ് മഴ ലഭ്യത ഉണ്ടാവുക. ഇത് നിലവിൽ കാലാവസ്ഥാ മാതൃകകളിൽ ഏകീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഏതെല്ലാം ഇടങ്ങളിൽ മഴ സാധ്യത ഉണ്ടെന്നത് കൃത്യമായി പറയാൻ നിലവിൽ സാധിക്കില്ല.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തു റബ്ബര് ടാപ്പുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്
എന്നിരുന്നാലും തിരുവനന്തപുരം പത്തനംതിട്ട കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ ഏതാനും ഇടങ്ങളിൽ മഴ ഉറപ്പിക്കാം. അനുകൂല അന്തരീക്ഷം ഉണ്ടാകുകയാണെങ്കിൽ തൃശൂർ പാലക്കാട് ജില്ലകളിലും അങ്ങിങായി മഴ ലഭിക്കും. മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ ചുരുക്കം ചില പ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കുന്നുണ്ട്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം തെക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ ചെറിയ മഴ ഉണ്ടായേക്കാം.
തിങ്കളാഴ്ച രാത്രി സമയം മധ്യ തെക്ക്ൻ ജില്ലകആളുടെ തീരദേശ ഭാഗങ്ങളിൽ ചുരുക്കം ചിലയിടങ്ങളിലും ഒറ്റപെട്ട മഴ ലഭിച്ചേക്കാം. ഈ വരുന്ന വാരം അവസാന ദിനങ്ങളിലും കേരളത്തിൽ ഒറ്റപെട്ട മഴ ഉണ്ടായേക്കാം. ഈ മഴകളൊന്നും തന്നെ കേരളത്തിൽ വ്യാപകമായ തോതിൽ ലഭിക്കില്ല.അടുത്ത ദിവസങ്ങളിൽ കേരളത്തിൽ രാത്രിയിൽ തണുപ്പ് കുറയും. പകൽ സാമയം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.