തമിഴ്നാടിന്റെ അന്തരീക്ഷ പാളിയിൽ കാണപ്പെടുന്ന മഴമേഘങ്ങൾ കേരളത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഇത് കേരളത്തിൽ വിവിധ ജില്ലകളിൽ നേരിയതോതിൽ മഴയ്ക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകൾ. വടക്കൻ കേരളത്തിൽ പൊതുവേ അന്തരീക്ഷം മേഘാവൃതമായി കാണപ്പെടും. നിലവിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ മഴ സജീവമായി തുടരുകയാണ്.
ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജം
ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി ദുബായിൽ കനത്ത മഴ തുടരുന്നു.നാഷണൽ സെൻറർ ഓഫ് മീറ്ററോളജി വകുപ്പിൻറെ റിപ്പോർട്ട് പ്രകാരം ദുബായുടെ വിവിധ ഭാഗങ്ങളിലും ഷാർജയിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ദേശീയ കാലാവസ്ഥാ വകുപ്പ് ഇവിടെ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇവിടങ്ങളിൽ വ്യാഴാഴ്ച വരെ അന്തരീക്ഷം മേഘാവൃതമായിയിരിക്കും. വ്യാഴാഴ്ച വൈകിട്ടോടെ മഴയുടെ അളവ് കുറഞ്ഞു തുടങ്ങും. പൊടിക്കാറ്റ് മൂലം കാഴ്ച പരിധി കുറയാൻ സാധ്യതയുണ്ടെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിറഞ്ഞൊഴുകുന്ന നദികൾ മുറിച്ച് കടക്കരുത് എന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂരിഭാഗം തീരപ്രദേശങ്ങളിലും ഇന്ന് കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാല് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും കടലിൽ പോകരുതെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം ഇവിടങ്ങളിൽ 100 മില്ലിമീറ്റർ വരെ മഴ ലഭിക്കും. മണിക്കൂറിൽ 80 കിലോമീറ്റർ വരെ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
29-07-2022: വയനാട്, കണ്ണൂർ
30-07-2022: ഇടുക്കി
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തൊഴിലാളി വനിതകൾക്ക് സൂക്ഷ്മ തൊഴിൽ സംരംഭ യൂണിറ്റുകൾ തുടങ്ങാൻ അവസരം
വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴ സാധ്യത. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ കൂടുതൽ സാധ്യത
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത.മലയോര മേഖലയിൽ കൂടുതൽ സാധ്യത.
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴ സാധ്യത. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ കൂടുതൽ സാധ്യത.
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴ സാധ്യത മലയോര മേഖലയിൽ കൂടുതൽ സാധ്യത.
ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥ വ്യതിയാനവും, മാറ്റം വരുത്തേണ്ട കൃഷി രീതികളും