പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് ആൻഡമാൻ ദ്വീപിന് സമീപം ബംഗാൾ കടലിൽ ആണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. പുതിയ കാലാവസ്ഥ നിരീക്ഷണം അനുസരിച്ച് ഡിസംബർ 1, 2 തീയതികളിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, പത്തനംതിട്ട,തിരുവനന്തപുരം, കൊല്ലം, ജില്ലകൾക്ക് ഈ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നു. ഡിസംബർ ഒന്നോടെ ന്യൂനമർദ്ദം ശക്തിപ്പെട്ടു ശ്രീലങ്കയുടെ വടക്കൻ മേഖല വഴി കന്യാകുമാരി കടൽ വഴി അറബിക്കടലിലേക്ക് നീങ്ങാനാണ് സാധ്യത കൂടുതൽ. അറബിക്കടലിൽ എത്തിപ്പെടുന്ന തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റ് ആകാനുള്ള സാധ്യതയും നിലവിലുണ്ട്. എന്നാൽ ഈ സിസ്റ്റം കേരളതീരത്ത് ചുഴലിക്കാറ്റായി വന്ന് വന്നു ഭവിക്കാൻ ഉള്ള സാധ്യത വളരെ കുറവാണ്.
എന്നാൽ ഇത് കടൽ കാലാവസ്ഥയെ പറ്റി പ്രക്ഷുബ്ധമാക്കുന്നതിനാൽ കടലിൽ പോകുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. ഉയർന്ന തിരമാല സാധ്യതയും ശക്തമായ കാറ്റും മഴയും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ വരുംദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പും,, ദുരന്തനിവാരണ അതോറിറ്റിയും, കോസ്റ്റ് ഗാർഡ് നൽകുന്ന മുന്നറിയിപ്പുകൾ പാലിച്ചിരിക്കണം. ഡിസംബർ ഒന്നുമുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലിൽ പോകുന്നത് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ഡിസംബർ മൂന്നു മുതൽ കേരളത്തിൻറെ അന്തരീക്ഷ സ്ഥിതിയിൽ കാര്യമായ മാറ്റങ്ങൾ തന്നെ വരാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം കോട്ടയം തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം.
ഗ്രാമീണ സംസ്കൃതിയുടെ അടയാളമാണ് "മുകുത്തി പൂവ്"
പപ്പായ കറയിൽനിന്ന് വൻ ആദായം ലഭ്യമാക്കാം.