ന്യൂനമർദ്ദം ആയി കേരളത്തിൽ പ്രവേശിക്കും. കാറ്റിന്റെ വേഗത 40 km/hr ആയി കുറഞ്ഞേക്കാം. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ ആണ് ചുഴലിക്കാറ്റ് കേരളത്തിൽ എത്തുക. ന്യൂനമർദ്ദം ആയി മാത്രം തെക്കൻ കേരളത്തിലെത്തുന്ന ചുഴലിക്കാറ്റ് കേരളത്തിൽ ഭയക്കേണ്ട സാഹചര്യം ഒന്നും ഉണ്ടാക്കുന്നില്ല.
ചുഴലിക്കാറ്റ് ശക്തികുറഞ്ഞു തീവ്ര ന്യൂനമർദ്ദം ആകുന്നതിനാൽ ശക്തമായ കാറ്റും മഴയും ചിലയിടങ്ങളിൽ പ്രതീക്ഷിക്കാം. കൊല്ലം ജില്ലയുടെ കിഴക്ക് മേഖലയിലൂടെ കടന്ന് പൊന്മുടിക്ക് കൊല്ലം അതിർത്തി കടന്ന് പടിഞ്ഞാറ് ദിശയിൽ കാറ്റ് സഞ്ചരിക്കും. ശക്തമായ കാറ്റ് തെക്കൻ ജില്ലകളിൽ മാത്രമേ ഉണ്ടാകൂ. ചുരുക്കത്തിൽ ബുറേവി ചുഴലിക്കാറ്റ് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒന്നും തന്നെ കേരളത്തിൽ ഉണ്ടാകില്ല. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഉള്ള 5 ജില്ലകളിലെ പൊതുമേഖല സ്ഥാപനങ്ങൾക്ക് ഇന്നലെ തന്നെ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഉൾപ്പെടുന്ന ജില്ലകൾ കൊല്ലം, തിരുവനന്തപുരം പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി. ചുഴലിക്കാറ്റിന്റെ ഗതിവിഗതികൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കൃത്യമായി ജനങ്ങളെ അറിയിക്കും. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനും സാധ്യതയുണ്ട്. മേൽക്കൂര ദുർബലമായ വീടുകൾക്ക് അപകടങ്ങൾ സംഭവിക്കാം. അതുകൊണ്ടുതന്നെ ചുഴലിക്കാറ്റ് കേരളം കടന്നുപോകുന്നതുവരെ എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.