അറബി കടലിൽ കാണുന്ന ചക്രവാത ചുഴി കാർമേഘങ്ങളെ പടിഞ്ഞാറോട്ട് വലിച്ചടുപ്പിക്കുന്നതിനാൽ കേരളത്തിലും തമിഴ്നാട്ടിലും ഇന്നും മഴ പ്രതീക്ഷിക്കാം. ഡിസംബർ 10 വരെ കേരളത്തിൽ മഴ പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
ശക്തമായ തിരമാലകൾ കടലിൽ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ വകുപ്പ് നിർദ്ദേശിക്കുന്നു. മന്നാർ കടലിടുക്കിൽ തുടരുന്ന ന്യൂനമർദ്ദം ആണ് മഴ കാരണമാകുന്നത്. ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ എറണാകുളം,ഇടുക്കി, തൃശ്ശൂർ എന്നിവയാണ്. ഇവിടങ്ങളിലെ മഴയുടെ തോത് 64.5-115.5 മീ. മി ആണ്.
കേരളത്തിൻറെ ചിലയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. അറബിക്കടലിൽ മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴി കേരളത്തിൽ നിന്ന് അകന്നു നീങ്ങുന്നുണ്ടെങ്കിലും അതിൻറെ വ്യാസം വർദ്ധിപ്പിക്കുകയും അതിൻറെ പ്രഭാവം കേരള തമിഴ്നാട് തീരത്ത് ഉണ്ടാവുകയും ആണ് ചെയ്യുന്നത്. ഈ അന്തരീക്ഷസ്ഥിതി അടുത്ത ദിവസങ്ങളിലും കേരളത്തിൽ മഴയ്ക്ക് കാരണമാകും.