കേരളത്തിൽ ചില ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. എന്നാൽ എല്ലാ ജില്ലകളിലും പച്ച അലർട്ട് ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ തോതിലുള്ള മഴയാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിൽ ലഭിക്കുന്ന മഴയുടെ തോത് 15.6 -64.4 മി. മി ആണ്. എന്നാൽ ഇന്നും നാളെയും കേരളത്തിൻറെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ പത്തുമണിവരെ ഉള്ള സമയത്ത് ഇടിമിന്നലിനു ഉള്ള സാധ്യത ഉണ്ടായേക്കാം. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം.
മലയോരമേഖലയിൽ ഇടിമിന്നൽ സജീവമാകാനുള്ള സാധ്യതയുണ്ട്. ഉച്ചയ്ക്ക് മേൽപ്പറഞ്ഞ സമയങ്ങളിൽ അന്തരീക്ഷം മേഘാവൃതമായി കാണുന്നുണ്ടെങ്കിൽ കുട്ടികളെ ടെറസിലും മറ്റും കളിക്കാൻ വിടാതിരിക്കുക. ജനലും വാതിലും അടച്ചു സുരക്ഷിതമായ ഉള്ളിൽ ഇരിക്കുവാൻ എല്ലാവരും ശ്രദ്ധിക്കണം. ഈ സമയങ്ങളിൽ വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക.