കേരളത്തിലെ എല്ലാ ജില്ലകളിലും പച്ച അലർട്ട് ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരിയതോതിൽ എല്ലാ ജില്ലകളിലും മഴ ലഭിക്കും. ചാറ്റൽ മഴയുടെ തോത് 25-15.5 mm ആണ്. മിതമായ മഴയുടെ തോത് 15.6-64.5 mm ആണ്.
തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കേരളത്തിലെ കാലാവസ്ഥയെ ബാധിക്കില്ലെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ അടുത്ത അഞ്ചു ദിവസവും കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴ എത്താൻ സാധ്യതയുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വഴി വരണ്ട കാറ്റ് ദക്ഷിണേന്ത്യയിലേക്ക് എത്തുന്നതിനാൽ കേരളത്തിലെ താപനിലയിൽ കുറവ് വരാനും സാധ്യതയുണ്ട്.