ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ശാന്തസമുദ്രത്തിൽ മാസങ്ങളായി നിലനിൽക്കുന്ന ലാ നിന എന്ന പ്രതിഭാസമാണ് കേരളത്തിൽ മഴക്ക് കാരണമാകുന്നത്.
Isolated showers in Kerala during January-February Rainfall in Kerala is caused by La Nina, a phenomenon that lasts for months in the Pacific Ocean. In the coming months, ie from January to May, the phenomenon of lanina will remain active in the sea, which will not only change the landscape of Kerala. This phenomenon will cause severe cold in northern India.
ഇനി വരുന്ന മാസങ്ങളിൽ അതായത് ജനുവരി തൊട്ട് മെയ് വരെയുള്ള മാസങ്ങളിൽ ലാനിന എന്ന പ്രതിഭാസം സജീവമായി കടലിൽ തുടരുമെന്നതിനാൽ ഇത് കേരളത്തിലെ ഭൂപ്രകൃതിയിൽ മാത്രമല്ല മാറ്റങ്ങൾ സൃഷ്ടിക്കുക.
ഈ പ്രതിഭാസം ഉത്തരേന്ത്യയിൽ കൊടും തണുപ്പിന് കാരണമാകും. കേരളത്തിൽ ശൈത്യകാലം നീളുകയും ചെയ്യും. ന്യൂനമർദ്ദ സാധ്യതകളും തള്ളിക്കളയാനാകില്ല. ഇന്നത്തെ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം,ഇടുക്കി തുടങ്ങിയ ജില്ലകളിൽ നേരിയ തോതിലുള്ള മഴ പ്രതീക്ഷിക്കാം.