കിഴക്കൻ കാറ്റ് ശക്തിപ്പെട്ടത് മൂലം ഇന്നുമുതൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, മലപ്പുറം കണ്ണൂർ തുടങ്ങിയ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാൻ ആണ് സാധ്യത.
തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ മഴയ്ക്ക് അനുകൂലമായ അന്തരീക്ഷസ്ഥിതി ആണ് നിലവിലുള്ളത്. കിഴക്കൻ കാറ്റിൻറെ വേഗതയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ പാലക്കാട് ജില്ലയിൽ മഴ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
Isolated showers are likely in Kerala from today due to strong easterly winds. Districts like Kozhikode, Malappuram and Kannur are likely to receive more rainfall today. The weather in the northern districts from Thrissur is favorable for rains.
Fluctuations in the speed of the east wind reduce the chance of rain in Palakkad district. Thundershowers are also expected in many places these days. Lightning is likely to be active in hilly areas. The risk of thunderstorms is high between 2pm and 10pm. Move to a safer place as soon as the weather looks cloudy.
ഈ ദിവസങ്ങളിൽ പല ഇടങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മലയോരമേഖലകളിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഉച്ചയ്ക്ക് 2 മണി മുതൽ പത്തു മണി വരെയുള്ള സമയത്ത് ഇടിമിന്നലിനു ഉള്ള സാധ്യത കൂടുതലാണ്. അന്തരീക്ഷം മേഘാവൃതമായി കാണുമ്പോൾ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക.