ബംഗാൾ ഉൾക്കടലിൽ ആന്ധ്രപ്രദേശ് തീരത്ത് ഇന്നലെ ന്യൂനമർദ്ദം രൂപപ്പെട്ടു. ന്യൂനമർദ്ദം ഫലമായി കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യത. നിലവിൽ അന്തരീക്ഷ സ്ഥിതിയിൽ നിന്ന് മാറി മഴയുടെ തോത് വർദ്ധിക്കും. കേരളത്തിൽ കൂടാതെ ന്യൂനമർദ്ദം ഫലമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശ്, തെലുങ്കാന തുടങ്ങിയിടങ്ങളിൽ മഴയുടെ തോത് ക്രമാതീതമായി ഉയരും
വടക്ക് പടിഞ്ഞാറ് സംസ്ഥാനമായ ബംഗാളിൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. തിരുവോണനാളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം/ ചാറ്റൽ മഴയാണ് പ്രതീക്ഷിക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
16-08-2021: തെക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
17-08-2021 മുതൽ 19-08-2021 വരെ: മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആന്ധ്രാ തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.