Updated on: 23 April, 2022 6:30 AM IST
ന്യുനമർദ്ദ പാത്തിയുടെ സ്വാധീനത്തിൽ മധ്യ തെക്കൻ ജില്ലകളിൽ വ്യാപകമായ മഴ സാധ്യത

വടക്കൻ കർണാടക മുതൽ കോമറിൻ മേഖല വരെ നീണ്ടു നിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെ ( trough ) സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിനുള്ളിൽ കേരളത്തിൽ എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഏപ്രിൽ 25 വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വ്യാപകമായ മഴ സാധ്യത.കാസറഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴ സാധ്യത.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ വ്യാപകമായ മഴ സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥാവ്യതിയാനം മൂലമുള്ള അസാധാരണ മഴ പ്രളയത്തിന് കാരണം

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള മധ്യ തെക്കൻ ജില്ലകളിൽ വ്യാപകമായ മഴ സാധ്യത.

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്‌ ഒഴികെയുള്ള ജില്ലകളിൽ വ്യാപകമായ മഴ സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ: മഴ നനയുമ്പോൾ നമുക്ക് പനി വരുമോ? എന്താണ് മഴയും പനിയും തമ്മിലുള്ള ബന്ധം?

The Central Meteorological Department has forecast isolated showers in Ernakulam, Thrissur, Malappuram and Palakkad districts in Kerala during the next 3 hours and winds of up to 40 kmph.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: weather updates saturday april 23 2022
Published on: 23 April 2022, 06:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now