അറബിക്കടലിലെ മധ്യ മേഖലയിലും, ബംഗാൾ ഉൾക്കടലിലെ വടക്കൻ തമിഴ്നാടിനോടു ചേർന്ന ഭാഗത്തും ചക്രവാതചുഴികൾ രൂപപ്പെടുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിലും കർണാടകയിലും വരുംദിവസങ്ങളിൽ നല്ല രീതിയിൽ മഴ ലഭ്യമാകും.
ബന്ധപ്പെട്ട വാർത്തകൾ: ഏപ്രിൽ 22 ഭൗമദിനം - വരാനിരിക്കുന്ന ഭൗമദിനം നമ്മെ ഓർമപ്പെടുത്തുന്നത്
കിഴക്കൻ മേഖലകളിൽ രാത്രി ഒറ്റപ്പെട്ട മഴ ലഭ്യമാകും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മഴ സാധ്യത പ്രദേശങ്ങളിൽ ഇന്ന് പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങി ജില്ലകളിലും, നാളെയും മറ്റന്നാളും മഴ പ്രതീക്ഷിക്കുന്ന പ്രദേശങ്ങൾ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിലും ആണ്. ഇരുപത്തിനാലാം തീയതി മഴ ലഭ്യമാകുന്ന ജില്ലകൾ കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് തുടങ്ങിയവയാണ്.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം (Fishermen Caution)
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കാലം തെറ്റി വരുന്ന മഴ, കൃഷി മുറകൾ മാറണം
2022 ഏപ്രിൽ 24 വരെ കേരളത്തിൽ 30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര് പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി