മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി

Tuesday, 26 June 2018 03:57 PM By KJ KERALA STAFF

മഴക്കാലം ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. പകര്‍ച്ചവ്യാധികളുടെ കാലം കൂടിയായതിനാല്‍ നമ്മുടെ ആഹാരം തിരഞ്ഞെടുക്കുന്നതില്‍ വളരെയേറെ ശ്രദ്ധ ആവശ്യമാണ് പ്രത്യേകിച്ച്, പഴങ്ങള്‍ കഴിക്കുമ്പോള്‍. മഴക്കാല രോഗങ്ങളെ തടയാന്‍ പ്രത്യേക തരത്തിലുള്ള പഴങ്ങള്‍ തന്നെ തിരഞ്ഞെടുക്കണം.വിലയേക്കാള്‍ ഗുണത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.

രോഗങ്ങള്‍ ഒഴിവാക്കാന്‍ മഴക്കാലത്ത് കഴിക്കേണ്ട ഒരു ഫലമാണ് സബര്‍ജില്ലി. ഇത് പകര്‍ച്ച വ്യാധികളെ തടയുന്നതിനാല്‍ മഴക്കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ അനുയോജ്യമായ പഴം ആണ്. ഉയര്‍ന്ന അളവില്‍ വിറ്റമിന്‍ സി അടങ്ങിയ ഈ പഴത്തിന് രോഗപ്രതിരോധ ശേഷി കൂടുതലാണ്. .കീടനാശിനിയുടെ ഉപയോഗം താരതമ്യേന കുറവായതിനാല്‍ വിഷാംശം ഉണ്ടാകുമെന്ന പേടിയും വേണ്ട. നാരുകളാല്‍ സമ്പന്നമാണ് സബര്‍ജില്ലി.രക്തസമ്മര്‍ദ്ദം കുറച്ചു ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നു.

saberjilli

കൊഴുപ്പും മധുരവും കൃത്യമായ അളവില്‍ ഈ പഴത്തില്‍ അടങ്ങിരിക്കുന്നതിനാല്‍ സ്ഥിരമായി കഴിക്കുന്നതു രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യും. മാത്രമല്ല ടൈപ്പ് 2 ഡയബറ്റിക്്സിനെ പ്രതിരോധിക്കാനും സഹായിക്കും. സ്ഥിരമായി കഴിക്കുന്നതു കണ്ണിന്റെ തിളക്കവും കാഴ്ചയും വര്‍ധിപ്പിക്കും.

ഫ്‌ളവനോയിഡുകള്‍ ധാരാളമടങ്ങിയതിനാല്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും.കുട്ടികളുടെ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഫ്രൂട്ട് സാലഡുകളിലും ഉള്‍പ്പെടുത്താം. നെഞ്ചെരിച്ചില്‍ അകറ്റാന്‍ സബര്‍ജില്ലി കഴിച്ചാല്‍ മതി.

CommentsMore from Fruits

കോകം പഴത്തെ പരിചയപ്പെടാം

കോകം പഴത്തെ പരിചയപ്പെടാം പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് കോകം (ശാസ്ത്രീയനാമം: Garcinia indica).

July 10, 2018

മുന്തിരി വിളയും കേരളത്തിലും

മുന്തിരി വിളയും കേരളത്തിലും കേരളത്തിന്റെ പൊതുവെയുളള കാലാവസ്ഥ മുന്തിരിക്കൃഷിക്ക് അനുയോജ്യമല്ലെന്നാണ് പറയുക. പക്ഷേ, അല്പം ശ്രദ്ധിച്ചാല്‍ ഇവിടത്തെ കാലാവസ്ഥയിലും നമുക്ക് മുന്തിരി കൃഷിചെയ്യാം.

July 02, 2018

മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി

മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി മഴക്കാലം ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. പകര്‍ച്ചവ്യാധികളുടെ കാലം കൂടിയായതിനാല്‍ നമ്മുടെ ആഹാരം തിരഞ്ഞെടുക്കുന്നതില്‍ വളരെയേറെ ശ്രദ്ധ ആവശ്യമാണ് പ്രത്യേകിച്ച്, പഴങ്ങള്‍ കഴിക്കുമ്പോള്‍. മഴക്കാല ര…

June 26, 2018

FARM TIPS

പിവിസി പൈപ്പിൽ കുരുമുളക് കൃഷി ചെയ്യാം

July 10, 2018

കുരുമുളകിന് താങ്ങായി ഉപയോഗിക്കുന്ന മരങ്ങൾ ഒടിഞ്ഞു വീഴുന്നത് കുരുമുളകു കർഷകരെ അലട്ടുന്ന പ്രധാന വെല്ലുവിളിയാണ് .

തെങ്ങ് : വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചില്‍

June 29, 2018

രോഗവ്യാപനം സങ്കരണം നടക്കുന്നതിനു മുമ്പും പിന്‍പും ഉണ്ടാകുന്ന വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചില്‍ തെങ്ങുകൃഷിയിലെ ഒരു സാധാരണ രോഗമാണ്.

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍

June 29, 2018

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍ കീടനാശിനിയായി ഉപയോഗിക്കാം. പറമ്പുകളിലും റോഡരികിലുമെല്ലാം വളര്‍ന്നുനില്‍ക്കുന്ന പല ചെടികളും പച്ചക്കറി…

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.