കേരളത്തിൽ ഞായറാഴ്ച വരെ മഴയിൽ കുറവ് ഉണ്ടാകും. ശക്തമായ മഴ ഇക്കാലയളവിൽ കേരളത്തിൽ എവിടെയും ലഭ്യമാകില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. എന്നാൽ ഒറ്റപ്പെട്ട ചാറ്റൽ മഴ പ്രതീക്ഷിക്കാം. വടക്കൻ ജില്ലകളിൽ ഇടത്തരം ചാറ്റൽമഴയ്ക്ക് കൂടുതൽ സാധ്യതയുണ്ട്. സംസ്ഥാനത്ത് പൊതുവെ ചൂട് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തെക്കൻ കേരളത്തിൽ ചൂട് നല്ല രീതിയിൽ വർദ്ധിക്കും. കേരളത്തെ കൂടാതെ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ചൂട് വർദ്ധിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന ഉഷ്ണതരംഗ സാധ്യത കേരളത്തിലും ഉണ്ടായേക്കാം. എന്നാൽ ഞായറാഴ്ച വരെ മാത്രമാണ് ചൂട് കൂടുന്ന സാഹചര്യം നിലവിലുള്ളത്. നിലവിലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് പ്രകാരം മെയ്മാസം ശരാശരി ലഭിക്കുന്നതിനേക്കാൾ മഴ കൂടുതൽ ലഭ്യമാകും.
ബന്ധപ്പെട്ട വാർത്തകൾ: ചൂട് കൂടുന്നു, വളർത്തു മൃഗങ്ങളുടെ ആരോഗ്യത്തിലും അതീവ ശ്രദ്ധ പുലർത്തണം
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം വരുവാനും സാധ്യതയുണ്ട്. ഇത് കേരളത്തിൽ എത്രത്തോളം മഴ ലഭ്യമാക്കും എന്നതിന് വ്യക്തത കൈവന്നിട്ടില്ല. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നൽ സാധ്യത നിലനിൽക്കുന്നതിനാൽ ദുരന്ത നിവാരണ അതോറിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമർദ്ദ പാത്തി നിലവിൽ അന്തരീക്ഷം എപ്പോഴും മേഘാവൃതമായി കാണപ്പെടാൻ കാരണമാകും. ദേശീയ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച അഞ്ചുദിവസം മഴ ലഭ്യമാകുന്ന പ്രദേശങ്ങളുടെ പട്ടികയിൽ പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് 11 ജില്ലകൾക്കാണ്. ഇതിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്നില്ല.
ബന്ധപ്പെട്ട വാർത്തകൾ: അമിതമായ ചൂട് ആരോഗ്യത്തെ ബാധിക്കാം : കരുതിയിരിക്കുക