Updated on: 16 December, 2022 5:31 PM IST
Weavers will get GI Tag, along with Inclusion in FTO's for selling says Central Finance Minister

നെയ്ത്തുകാർക്ക് ഭൂമിശാസ്ത്രപരമായ സൂചിക-ടാഗ്(GI) നൽകുന്നതിനും, അവരെ സ്വതന്ത്ര വ്യാപാര കരാറുകളിൽ (FTA's) ഉൾപ്പെടുത്തുന്നതിനുമായി ടെക്സ്റ്റൈൽ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. നെയ്ത്ത് അധിഷ്ഠിത കൈത്തറി സാരി ഫെസ്റ്റിവൽ 'മൈ സാരി മൈ പ്രൈഡ്' ഉദ്ഘാടനം ചെയ്യവേ കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഈ കാര്യം വ്യക്തമാക്കിയത്. ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിൽ നിന്നുള്ള 75 കൈത്തറി സാരികൾ പ്രദർശനത്തിലുണ്ട്.

2014-2015 കാലഘട്ടത്തിൽ പ്രധാനമന്ത്രി, ഫാം(Farm) to ഫൈബർ(Fibre) to ഫാബ്രിക്(Fabric) to ഫാഷൻ(Fashion) to (Foreign) എന്ന 5 F കാഴ്ചപ്പാടാണ് നൽകിയതെന്ന് സീതാരാമൻ പറഞ്ഞു. ഇത് ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന്റെ ഒരു പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നു, അതിന്റെ കീഴിൽ ഈ പ്രദർശനം സംഘടിപ്പിക്കുകയും നെയ്ത്തുകാരെ അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കൈകൊണ്ട് നെയ്ത സാരികളുടെ പരമ്പരാഗത പ്രാധാന്യത്തെക്കുറിച്ചും, ഈ വിശിഷ്ടമായ സാരികൾ നിർമ്മിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന നെയ്ത്തുകാരെക്കുറിച്ചും, അവരുടെ കാഴ്ചക്കാർക്ക് വിവരങ്ങൾ നൽകുന്നതിനായി ഒരു ടച്ച് സ്ക്രീൻ ഡിസ്പ്ലേ എക്സിബിഷനിൽ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണ് കൈത്തറി

ഏകദേശം 35 ലക്ഷത്തോളം ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു സ്രോതസ്സ് കൂടിയാണിത്. ഇന്ത്യയുടെ കൈത്തറി പൈതൃകം പ്രദർശിപ്പിക്കുന്നതിനായി ടെക്സ്റ്റൈൽ മന്ത്രാലയം ഒരു കൈത്തറി സാരി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. പൈതാനി, കോട്‌പാഡ്, കോട്ട ഡോറിയ, തങ്കയിൽ, പോച്ചമ്പള്ളി, കാഞ്ചീപുരം, തിരുബുവനം, ജംദാനി, ശാന്തിപുരി, ചന്ദേരി, മഹേശ്വരി, പട്ടോള, മൊയ്‌റംഗ്‌ഫീ, ബനാറസി ബ്രോക്കേഡ്, തഞ്ചോയ്, ഭഗൽപുരി സിൽക്ക്, ബവൻബൂട്ടി, പഷ്മിന സാരി തുടങ്ങിയ സാരികളുടെ പ്രത്യേകത, അതിന്റെ എക്സ്ക്ലൂസീവ് കല, നെയ്ത്ത്, ഡിസൈനുകൾ, പരമ്പരാഗത രൂപങ്ങൾ എന്നിവ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ഈ സാരി ഫെസ്റ്റിവൽ ആകർഷിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Lumpy skin disease: ഒഡീഷയിൽ കന്നുകാലികൾക്ക് സൗജന്യ വാക്സിനേഷൻ നൽകും

English Summary: Weavers will get GI Tag, along with Inclusion in FTA's for selling says Central Finance Minister
Published on: 16 December 2022, 05:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now