Updated on: 10 March, 2023 4:29 PM IST
West Bengal chief minister requests center's to start poppy cultivation in Bengal

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സംസ്ഥാനത്ത് പോപ്പി കൃഷി അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇതിന്റെ വിത്തുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പലഹാരങ്ങൾ ബംഗാളി പാചകത്തിൽ ഒരു അവിഭാജ്യ ഘടകമാണെന്ന് അവർ പറഞ്ഞു. 'പോസ്റ്റോ' എന്നറിയപ്പെടുന്ന പോപ്പി വിത്തുകൾ ചില സംസ്ഥാനങ്ങളിൽ മാത്രം കൃഷി ചെയ്യുന്നതിനാൽ ചെലവേറിയതാണെന്ന് അവർ പറഞ്ഞു.

'ബംഗാളികൾക്ക് 'പോസ്‌റ്റോ' വളരെ ഇഷ്ടമാണ്. അതിനാൽ തന്നെ, ഇത് നാല് സംസ്ഥാനങ്ങളിൽ മാത്രമായി കൃഷിചെയ്യുന്നത് എന്തിനാണെന്ന് അവർ ചോദിച്ചു, ബംഗാളിലെ ഭക്ഷണക്രമത്തിൽ ഇത് വളരെ വേണ്ടപ്പെട്ട ഒരു ഘടകമാണ്, അതിനാൽ തന്നെ എന്തുകൊണ്ട് ഇത് പശ്ചിമ ബംഗാളിൽ വളർത്തുന്നില്ല എന്ന് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അവർ ചോദിച്ചു. എന്തുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന വിലയ്ക്ക് 'പോസ്‌റ്റോ' വാങ്ങേണ്ടി വരുന്നത്? എന്തുകൊണ്ടാണ് പശ്ചിമ ബംഗാളിന്റെ കൃഷിയ്ക്ക് അനുമതി നൽകാത്തത് എന്നും, ഇതിനു വേണ്ടി കേന്ദ്രത്തിന് കത്തെഴുതാൻ ഞാൻ അംഗങ്ങളോട് ആവശ്യപ്പെടുമെന്നും, അവർ പറഞ്ഞു.

പോപ്പി വിത്തിന്റെ നിയന്ത്രിതമായ കൃഷിയ്ക്ക് അനുമതി നേടാനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് അവർ കൂട്ടിച്ചേർത്തു. സംസ്ഥാനം കാർഷിക ഫാമുകളിൽ ഇത് കൃഷി ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ പോപ്പി വളർത്താൻ കഴിയുമെങ്കിൽ, കിലോയ്ക്ക് 1000 രൂപയ്ക്ക് പകരം കിലോയ്ക്ക് 100 രൂപ തോതിൽ ലഭിക്കുമെന്നു അവർ കൂട്ടിച്ചേർത്തു. എല്ലാ പോപ്പി വിത്തുകളും മയക്കു മരുന്നല്ല എന്ന് അവർ വെളിപ്പെടുത്തി. ബസുമതി അരിക്ക് കേന്ദ്രം നികുതിയിളവ് നൽകിയതുപോലെ പശ്ചിമ ബംഗാളിൽ ഉൽപാദിപ്പിക്കുന്ന ഗോബിന്ദോഭോഗ്, തുലൈപാഞ്ചി എന്നീ ഇനത്തിലുള്ള അരികൾക്കും സമാനമായ ആനുകൂല്യങ്ങൾ നൽകണമെന്നും അവർ പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ഹൈപ്പർടെൻഷൻ, രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന സൂപ്പർഫുഡുകളെക്കുറിച്ചറിയാം...

English Summary: West Bengal chief minister requests center's to start poppy cultivation in Bengal
Published on: 10 March 2023, 04:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now