വെസ്റ്റ് സെൻട്രൽ റെയിൽവേയിലെ 2226 അപ്രന്റീസുകളുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ wcr.indianrailways.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 11ന് രജിസ്ട്രേഷൻ ആരംഭിക്കും. നവംബർ 10 വരെ അപേക്ഷിക്കാൻ സമയമുണ്ട്.
ആകെ 2226 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. നിശ്ചിത ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുണ്ടായിരിക്കണം. 15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
അപേക്ഷകരിൽ നിന്ന് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. പത്താം ക്ലാസിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ലിസ്റ്റ് തയ്യാറാക്കുക. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുണ്ടാകും.
100 രൂപയാണ് അപേക്ഷാ ഫീസ്. പട്ടക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ രീതികളിൽ പണമടയ്ക്കാം.
ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2206 അപ്രന്റീസുകളുടെ ഒഴിവുകൾ
സൗദി അറേബ്യ ആശുപത്രിയിലെ വിവിധ തസ്തികകളിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി നിയമനം നടത്തുന്നു