Updated on: 4 December, 2020 11:18 PM IST
കൃഷിവകുപ്പുമുഖേന സംസ്ഥാനസര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും കാര്‍ഷിക സബ്സിഡികള്‍ക്ക് അപേക്ഷ സ്വീകരിക്കുകയും അവ കര്‍ഷകന് നേടിക്കൊടുക്കുകയും ചെയ്യുന്നു..
പണ്ട് 'ഏലാപ്പീസ്' എന്നറിയപ്പെട്ടിരുന്ന സംസ്ഥാന കാര്‍ഷികസ്ഥാപനമാണ് 1987-ല്‍ കൃഷിഭവനായി മാറിയത്. പഴയ ട്രെയിനിങ് ആന്‍ഡ് വിസിറ്റ് പ്രോഗ്രാമിന്റെ ഭാഗമായിരുന്ന അത് കാര്‍ഷികോനോന്നമനം ലക്ഷ്യമിട്ട് പ്രത്യേകമായി സ്ഥാപനവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. കേരളത്തിലെ കര്‍ഷകര്‍ക്ക് ഒട്ടേറെ സേവനങ്ങള്‍ കൃഷിഭവനുകള്‍ ചെയ്തുവരുന്നുണ്ട്. അതില്‍പ്രധാനപ്പെട്ട ചിലത്. 
മണ്ണുപരിശോധിപ്പിക്കാം 
മണ്ണാണ് കൃഷിയുടെ അടിസ്ഥാനം ഫലഭൂയിഷ്ഠമായ മണ്ണിലുള്ള 16 തരം മൂലകങ്ങളും ധാതുക്കളുമാണ് വിളവിനെ മെച്ചപ്പെടുത്തുന്നത്. അതിന്റെ ഏറ്റക്കുറച്ചിലുകള്‍ മണ്ണിനെ ഊഷരമാക്കും. കൃഷിവകുപ്പിന്റെ നിര്‍ദേശപ്രകാരം ശാസ്ത്രീയമായി ശേഖരിച്ച മണ്ണിന്റെ സാമ്പിള്‍ സഹിതം അപേക്ഷിച്ചാല്‍ കൃഷിഭവന്‍ മണ്ണു പരിശോധന നടത്തി ഏത് അംശമാണ് കുറവെന്നു കണ്ടെത്തി വളപ്രയോഗത്തിന് നിര്‍ദേശിക്കും. ജില്ലകള്‍ തോറും സഞ്ചരിക്കുന്ന മണ്ണുപരിശോധനാ ലാബും ഒരുക്കിയിട്ടുണ്ട് അതിന്റെ സേവനവും ഇപ്പോള്‍ ലഭ്യമാണ്. 
 
വിത്തും തൈയ്യും ലഭിക്കാന്‍ ..
... 
ഗ്രാമസഭ പാസാക്കുന്ന പട്ടിക പ്രകാരവും കൃഷിവികസനസമിതിയുടെ ശുപാര്‍ശ പ്രകാരവും ഇടവിളകൃഷിക്കായി ഇഞ്ചി, ചേന, ചേമ്പ്, മഞ്ഞള്‍ എന്നിവയും കൃഷിവകുപ്പു മുഖേന വിവിധ പച്ചക്കറിതൈകള്‍, പച്ചറിവിത്ത്, കുറ്റിക്കുരുമുളക്, വള്ളികുരുമുളക് തൈ, വിവിധയിനം വാഴക്കന്നുകള്‍, തെങ്ങിന്‍തൈ, ശീതകാല പച്ചക്കറിതൈകള്‍ വിതരണം നടത്തുന്നു. അത്യുത്പാദനശേഷിയുള്ള വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വിതരണത്തിനും നമുക്ക് കൃഷിഭവനെ സമീപിക്കാം.
 
സബ്സിഡികള്‍. 
കൃഷിവകുപ്പുമുഖേന സംസ്ഥാനസര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും കാര്‍ഷിക സബ്സിഡികള്‍ക്ക് അപേക്ഷ സ്വീകരിക്കുകയും അവ കര്‍ഷകന് നേടിക്കൊടുക്കുകയും ചെയ്യുന്നു.തദ്ദേശഭരണവകുപ്പിന്റെ കീഴില്‍ സബ്സിഡിനിരക്കില്‍ തെങ്ങിന് വളം, തെങ്ങ് കൂമ്പ്ചീയലിന് വെട്ടിമാറ്റിനടാന്‍ 75 ശതമാനം സബ്സിഡി, പമ്പ്സെറ്റ്, വീഡ്കട്ടര്‍ എന്നിയുടെ വിതരണത്തിന് സബ്സിഡി, വാഴകൃഷി ഒരു കന്നിന് 10 രൂപ അമ്പത് പൈസ സബ്സിഡി, സബ്സിഡി നിരക്കില്‍ കുമ്മായം, വിവിധയിനം വളങ്ങള്‍, തൈകള്‍, തെങ്ങിന്‍തൈ എന്നിങ്ങനെയും സഹായങ്ങള്‍ ചെയ്തുവരുന്നു. 
കുറഞ്ഞത് 30 സെന്റ് സ്ഥലത്ത് കിണറും പമ്പ്ഹൗസും ഉണ്ടെങ്കില്‍ ജലസേചനത്തിന് സൗജന്യ വൈദ്യുതി കണക്ഷന് അപേക്ഷ, നിര്‍ദ്ദിഷ്ടഫോറത്തില്‍ പമ്പ്സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം. കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരം കുഴല്‍ക്കിണര്‍ കുഴിക്കാന്‍ പരമാവധി 25,000 രൂപവരെയുള്ള സഹായം, കുളം നവീകരണത്തിന് 15,000 രൂപ, കുളം കുഴിക്കാന്‍ ക്യൂബിക് മീറ്ററിന് 62.50 രൂപവീതം സഹായം. പമ്പ് സെറ്റ് അനുവദിക്കാന്‍ ബ്ലോക്ക് തലത്തില്‍ ലക്ഷങ്ങളുടെ സഹായം എന്നിയും ലഭ്യമാക്കുക കൃഷിഭവന്‍ മുഖാന്തരമാണ്. 
 
സഹായം പണമായും
പച്ചക്കറിക്കൃഷിക്ക് കൂലിച്ചെലവ്,  പച്ചക്കറിത്തൈകള്‍, വിത്തുവിതരണം, സ്‌കൂളുകള്‍ക്ക് പച്ചക്കറിവിത്തുവിതരണം, സ്‌കൂള്‍ കൃഷിയിടത്തിന് പത്തു സെന്റിന് 5000 രൂപ സഹായം, തരിശുനില പച്ചക്കറി കൃഷിക്ക് ഹെക്ടറിന് കൃഷിക്കാര്‍ക്ക് 25,000, സ്ഥലമുടമയ്ക്ക് 5000 രൂപ എന്നിങ്ങനെ സഹായം, ഹൈബ്രിഡ് വിത്തുപയോഗിച്ചുള്ള കൃഷിക്ക് ഹെക്ടറിന് 20,000 രൂപ, ടിഷ്യുകള്‍ച്ചര്‍ വാഴയ്ക്ക് ഹെക്ടറിന് 37,500 രൂപ സഹായം, തരിശുനില നെല്‍ക്കൃഷിക്ക് ഹെക്ടറിന് 25,000 രൂപ, പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ടപരിഹാരം(രണ്ടു കോപ്പി അപേക്ഷയും കര്‍ഷകന്റെ പേരുള്ള റേഷന്‍ കാര്‍ഡും നികുതി അടച്ച രശീതിയും സഹിതം നഷ്ടം സംഭവിച്ച് പത്തുദിവസത്തിനകം അപേക്ഷിക്കണം. നെല്‍ക്കൃഷിക്ക് ചുരുങ്ങിയത് പത്തുശതമാനമെങ്കിലുംനാശം സംഭവിച്ചിരിക്കണം.), 
 
വിള ഇന്‍ഷുറന്‍സ് 
സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളുടെ വിള ഇന്‍ഷുറന്‍സ് അപേക്ഷ സ്വീകരിക്കല്‍, (നിര്‍ദ്ദിഷ്ട ഫോറത്തില്‍ രണ്ട് കോപ്പി അപേക്ഷ നികുതി രശീതി, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ് എന്നിവ സഹിതമാണ്  അപേക്ഷിക്കേണ്ടത്). ഫസല്‍ ഭീമയോജനപ്രകാരമുള്ള അപേക്ഷകള്‍ സ്വീകരിക്കല്‍ പ്രീമിയം വാങ്ങല്‍, കര്‍ഷക്സമ്മാന്‍ അപേക്ഷ സ്വീകരിക്കല്‍, കര്‍ഷകരക്ഷ ഇന്‍ഷുറന്‍സിന് അപേക്ഷസ്വീകരിക്കല്‍, പ്രാദേശിക കര്‍ഷകസമിതികളും തദ്ദേശ സഥാപനങ്ങളുമായിച്ചേര്‍ന്ന് അവയില്‍ നടപടി സ്വീകരിക്കല്‍, അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കല്‍ മണ്ണെണ്ണ പെര്‍മിറ്റിനുള്ള അപേക്ഷ സ്വീകരിക്കല്‍, ശുപാര്‍ശ ചെയ്യല്‍, കൃഷിയാവശ്യത്തിന് സൗജന്യവൈദ്യുതി കണക്ഷനുള്ള അപേക്ഷ തീരുമാനമാക്കല്‍ എന്നിവയെല്ലാം കൃഷിഭവന്റെ ചുമതലയാണ്.  
പരിശീലനം നിര്‍ദേശം
 
വിവിധ കാര്‍ഷിക പ്രക്രിയകളില്‍ പരിശീലനം സംഘടിപ്പിക്കല്‍, കൃഷിയിടം സന്ദര്‍ശിച്ച് കൃഷികള്‍ക്ക് വേണ്ട ഉപദേശങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ നല്‍കല്‍, വിളകളുടെ പരിപാലനരീതികള്‍, രോഗബാധ നിയന്ത്രണ മാര്‍ഗങ്ങളുടെ ശുപാര്‍ശ, വിവിധകീടനാശിനികള്‍, രാസവളങ്ങള്‍ എന്നിവ പ്രയോഗിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്നിവയും സംസ്ഥാന കൃഷിവകുപ്പ് നല്‍കിവരുന്ന സേവനങ്ങളില്‍ പെടുന്നു..
ലൈസന്‍സ് പെന്‍ഷനുകള്‍ 
കൂടാതെ രാസവളം, കീടനാശിനി എന്നിവ സൂക്ഷിക്കാനും വില്‍പ്പന നടത്താനും ലൈസന്‍സ് നല്‍കലും പുതുക്കലും കാര്‍ഷികോപകരണങ്ങള്‍ വാടകയ്ക്ക്  നല്‍കല്‍, എന്നിവ, കര്‍ഷകപെന്‍ഷന്‍ എന്നിവയുടെ അപേക്ഷകള്‍, നെല്ല്, കൊപ്ര, നാളികേര സംഭരണത്തിനുള്ള സര്‍ട്ടിഫിക്കറ്റ്, കര്‍ഷകര്‍ക്ക് പച്ചക്കറിക്കൃഷി, മറ്റുകൃഷികള്‍ എന്നിവയില്‍ പരിശീലനം നിര്‍ദേശം എന്നിവ നല്‍കല്‍ എന്നിങ്ങനെയുള്ള സേവനങ്ങളും സംസ്ഥാന കൃഷിഭവന്‍ നല്‍കിവരുന്നു. ഭൂമി തരംമാറ്റാനുള്ള അന്വേഷണവും തീര്‍പ്പാക്കലും ഡേറ്റാ ബാങ്ക് തയ്യാറാക്കലും ഇപ്പോള്‍ സംസ്ഥാനകൃഷിവകുപ്പിന്റെ ചുമതലയിലാണ്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് ;നെല്‍വയല്‍ -തണ്ണീര്‍തട സംരക്ഷണ നിയമം 2008 - ഇന്നത്തെ അവസ്ഥ
#krishibhavan #agriculture #krishi #Farm #Krishijagran #FtB
English Summary: what krishibhavans are doing for farmerskjkbb
Published on: 17 July 2019, 05:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now