ഇന്ത്യയിലെ ഗോതമ്പ് സംസ്കരണ വ്യവസായം നിർമ്മിക്കുന്ന ആട്ട, ഗോതമ്പ് മാവ് എന്നിവയ്ക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ വില കൂടുമെന്ന് ഭയപ്പെടുന്നു. രാജ്യത്തെ പ്രധാന ഉപഭോക്തൃ കേന്ദ്രങ്ങളിൽ ഗോതമ്പിന്റെ മൊത്തവില കിലോഗ്രാമിന് 30 രൂപ എന്ന നിലയിലാണ്.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും, ഗോതമ്പ് വില കിലോഗ്രാമിന് 27 രൂപ മുതൽ 29.50 രൂപ വരെ നിരക്കിലാണ് വ്യാപാരം നടക്കുന്നത്, ഇത് കിലോഗ്രാമിന് 20.15 രൂപയായ മിനിമം താങ്ങുവിലയേക്കാൾ (എംഎസ്പി) 30-40% കൂടുതലാണ്. ഇപ്പോഴത്തെ ഗോതമ്പ് വില ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്നതാണ്.
കഴിഞ്ഞ നാല് മാസത്തിനിടെ, വില ക്രമാനുഗതമായി 23 രൂപ പേർ കിലോയിൽ നിന്ന് 29 രൂപയായി വർദ്ധിച്ചു, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോതമ്പ് കയറ്റുമതി ചെയുന്ന വ്യപാരി പറഞ്ഞു. 2022-23 ഗോതമ്പ് സീസണിന്റെ തുടക്കത്തിൽ കയറ്റുമതി പ്രോത്സാഹിപ്പിച്ചതിന് ശേഷം, കടുത്ത ചൂട് തരംഗം രാജ്യത്തിലെ ഗോതമ്പു ഉൽപാദനം കുറച്ചതിനാൽ ഇന്ത്യക്ക് പുറത്തേക്കുള്ള കയറ്റുമതി നിരോധിക്കേണ്ടിവന്നു.
ധാന്യശാലകളിൽ നിന്നുള്ള ഗോതമ്പ് പൊതുവിപണിയിൽ വിൽക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. വിപണിയിൽ സർക്കാർ ഇടപെടുന്നത് വരെ വിലയിൽ ഒരു തിരുത്തലും ഉണ്ടാകില്ല, റോളർ ഫ്ലോർ മില്ലേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക പാഠ്യപദ്ധതിയിൽ പ്രകൃതി കൃഷി ഉൾപ്പെടുത്തുമെന്ന് മന്ത്രി നരേന്ദ്ര സിംഗ് തോമർ