മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗോതമ്പിന്റെ താങ്ങു വില അതിവേഗം താഴേക്ക് നീങ്ങുന്നു. ഗുജറാത്തിലും, മധ്യപ്രദേശിലും ഗോതമ്പ് എത്തിച്ചേരുമ്പോൾ മിനിമം സെല്ലിംഗ് പ്രൈസ് ഇനിയും കുറയുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. മാർച്ച് പകുതിയോടെ, കൂടുതൽ ഗോതമ്പ് സംസ്ഥാനങ്ങളിലെക്ക് എത്തിച്ചേരും. ഗോതമ്പിന്റെ ഏറ്റവും കുറഞ്ഞ താങ്ങു വിലയ്ക്ക് (MSP) താഴെ പോവുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ദ്ധർ വെളിപ്പെടുത്തി.
ഈ വർഷം ഗോതമ്പിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എംഎസ്പി കിലോഗ്രാമിനു 21.15 രൂപ തോതിലാണ്. അതേസമയം, 2023-24 റാബി മാർക്കറ്റിംഗ് സീസണിനായി സംഭരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെ തുടർന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) ഗോതമ്പ് വളരുന്ന സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു ചേർത്തു. ഗോതമ്പ് സംഭരണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ ഇത് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുതായും കർഷകർ പറഞ്ഞു.
നിലവിൽ കർഷകരും 11% ഈർപ്പം(Moisture content) നിലനിർത്തിയാണ്, ഓരോ കർഷകനും ഗോതമ്പ് വിൽക്കുന്നത്, ഇൻഡോറിലെ ഗോതമ്പ് മൊത്തക്കച്ചവട വിപണിയിൽ പ്രവർത്തിക്കുന്ന ഒരു ഇടനിലക്കാരൻ പറഞ്ഞു. ഗുജറാത്ത്, മധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പുതിയ വിളകളുടെ വരവ് ആരംഭിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ വർഷം ഗോതമ്പിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എംഎസ്പി കിലോഗ്രാമിനു 21.15 രൂപ തോതിലാണ്.
ബന്ധപ്പെട്ട വാർത്തകൾ: Millets: വികേന്ദ്രീകൃത സംസ്കരണത്തിലും വിപണനത്തിലും പ്രവർത്തിക്കാനൊരുങ്ങി കേന്ദ്രം