1. News

ഉയരുന്ന കാലാവസ്ഥ: വിളനാശം സംഭവിക്കുമെന്ന ഭീതിയിൽ ഗോതമ്പ് കർഷകർ

പഞ്ചാബിലെ കപൂർത്തല ജില്ലയിൽ നിന്നുള്ള കർഷകർ സംസ്ഥാനത്തെ പല ഗോതമ്പ് കർഷകരെയും പോലെ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാധാരണയിലും ഉയർന്ന താപനില കാരണം വിളകൾ നഷ്‌ടപ്പെടുമെന്ന് ഭയത്തിലാണ്.

Raveena M Prakash
rising temperature disturbing wheat crop farmers in Punjab
rising temperature disturbing wheat crop farmers in Punjab

പഞ്ചാബിലെ കപൂർത്തല ജില്ലയിൽ നിന്നുള്ള കർഷകർ, സംസ്ഥാനത്തെ ഉയരുന്ന കാലാവസ്ഥയിൽ,
പല ഗോതമ്പ് കർഷകരെയും പോലെ വിളകൾ നഷ്‌ടപ്പെടുമെന്ന് ഭയപ്പെടുന്നു. ഗോതമ്പ് വിളകൾക്ക് വളരെ ചൂടു അനുയോജ്യമല്ല, ഇത് ഗോതമ്പ് വിളകളെ മോശമായി ബാധിക്കുന്നു. സംസ്ഥാനത്തെ താപനില സാധാരണയേക്കാൾ കൂടുതലായി ദിവസങ്ങളോളം തുടരുകയാണെങ്കിൽ, അത് ഗോതമ്പ് വിളയെ പ്രതികൂലമായി ബാധിക്കുമെന്ന് പഞ്ചാബിലെ കർഷകർ പറഞ്ഞു.

പഞ്ചാബിലെയും ഹരിയാനയിലെയും പരമാവധി താപനില, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാധാരണ പരിധിക്ക് മുകളിലാണ്, കുറഞ്ഞ താപനിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 2-3 ദിവസങ്ങളായി കുറഞ്ഞ താപനിലയും സാധാരണ പരിധിക്ക് അടുത്ത് രേഖപെടുത്തി. 'താപനിലയിലെ പെട്ടെന്നുള്ള വർധനവ്, അത് ദിവസങ്ങളോളം തുടരുന്നതും ധാന്യത്തിന്റെ ഗുണനിലവാരത്തെയും വിളവിനെയും ബാധിക്കുമെന്ന്' ഭാരതി കിസാൻ യൂണിയൻ ജനറൽ സെക്രട്ടറി സുഖ്‌ദേവ് സിംഗ് പറഞ്ഞു.

മാർച്ച് പകുതിയോടെ പരമാവധി താപനില ഉയരുന്ന സാഹചര്യത്തിൽ ലഘു ജലസേചനം പോലുള്ള നടപടികൾ സ്വീകരിക്കാൻ കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, സ്ഥിതിഗതികൾ ഭയാനകമല്ലെന്ന് ഹരിയാന കൃഷി മന്ത്രി ജെ പി ദലാൽ പറഞ്ഞു. ഇന്ത്യയുടെ ഗോതമ്പ് ഉൽപ്പാദനത്തിന്റെ 25 ശതമാനവും ഉൾക്കൊള്ളുന്ന പഞ്ചാബിലും ഹരിയാനയിലും, വൈകി വിതച്ച ഗോതമ്പ് പൂവിടുമ്പോൾ, നേരത്തെ വിതച്ച ഗോതമ്പ് വിളവെടുപ്പ് ഘട്ടത്തിലാണ്. ആവശ്യത്തിനനുസരിച്ച് ലഘു ജലസേചനം പ്രയോഗിക്കാൻ ഗോതമ്പ് കർഷകരെ ഉപദേശിക്കുന്നുണ്ട് എന്ന് പഞ്ചാബ് അഗ്രികൾച്ചർ ഡയറക്ടർ ഗുർവീന്ദർ സിംഗ് പറഞ്ഞു. സ്പ്രിംഗ്ളർ ജലസേചന സൗകര്യങ്ങൾ, കർഷകർക്ക് ഉച്ചയ്ക്ക് ശേഷം 25 മുതൽ 30 മിനിറ്റ് സ്പ്രിംഗ്ളർ ഉപയോഗിച്ച് അവരുടെ വയലിൽ നനയ്ക്കാൻ സാധിക്കും.

പുതയിടൽ രീതി ഉപയോഗിച്ച് ഗോതമ്പ് വിതച്ച കർഷകർക്ക് താപനില വർധനയുടെ വലിയ ആഘാതം നേരിടേണ്ടിവരില്ലെന്ന് പഞ്ചാബ് കൃഷി ഡയറക്ടർ പറയുന്നു. 2022 മാർച്ചിലുണ്ടായ, അസാധാരണമായ ഉയർന്ന താപനില കാരണം പഞ്ചാബിൽ ഗോതമ്പ് ഉൽപാദനം വലിയ തോതിൽ കുറഞ്ഞു. ഗോതമ്പിന്റെ ധാന്യ രൂപീകരണ ഘട്ടത്തിൽ, കാലാവസ്ഥ കുറച്ച് ദിവസത്തേക്ക് ചൂട് തുടരുകയാണെങ്കിൽ, അത് ധാന്യത്തെ കരിക്കുകയും, വിളയുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും, സിംഗ് പറഞ്ഞു. കഴിഞ്ഞ വർഷം പഞ്ചാബിലെ ഗോതമ്പ് ഉൽപ്പാദനം 148 ലക്ഷം മെട്രിക് ടൺ ആയിരുന്നു, ഇത് മുൻവർഷത്തേക്കാൾ 14 ശതമാനം കുറവാണ്.

ബന്ധപ്പെട്ട വാർത്തകൾ: മാൻഹോളുകൾ വൃത്തിയാക്കാൻ റോബോട്ടിക് സ്‌കാവെഞ്ചറുകൾ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

English Summary: rising temperature disturbing wheat crop farmers in Punjab

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds