ഭൂമി തിരിച്ചു പ്ലോട്ടുകളായി മാറ്റുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ഡെവലപ്മെന്റ് പെർമിറ്റ് എടുക്കേണ്ടതുണ്ടോ ?
പഞ്ചായത്തിൻറെ അനുമതി (Sanction of Panchayath)
കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് 2 (ae) പ്രകാരം കുടുംബാംഗങ്ങൾ തമ്മിൽ സ്വത്ത് നിയമപരമായി ഭാഗം വയ്ക്കുമ്പോൾ ഭൂമി പ്ലോട്ടുകളായി തിരിക്കുന്നതിലോ, കാർഷികാവശ്യത്തിന് വേണ്ടി മാറ്റപ്പെടുമ്പോഴോ അല്ലാതെയുള്ള ഭൂമിയുടെ ഭൗതിക കപരമായ മറ്റു മാറ്റങ്ങൾക്ക് പഞ്ചായത്തിൽ നിന്നും Land Development Permit എടുക്കേണ്ടതാണ്.
"ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റുള്ള ഭൂമിയിൽ വികസന പ്രവർത്തനങ്ങൾക്ക് ശേഷം ബാക്കിയുള്ള മണ്ണ് വേറെ ഭൂമിയിലേക്ക് കൊണ്ടുപോകുവാൻ നിയമപരമായ തടസ്സം ഉണ്ടോ?"
നിലവിലുള്ള ഭൂമിയിൽ നിന്നും മണ്ണ് പുറത്തേക്ക് കൊണ്ടുപോകുന്നതിന് ജിയോളജി ഡിപ്പാർട്ട്മെന്റിൽ നിന്നും Transit Pass എടുക്കേണ്ടതാണ്.
കാർഷിക ആവശ്യത്തിനുവേണ്ടി ഭൂമിയിലെ പാറപൊട്ടിക്കുന്നതിന് അനുമതിയുടെ ആവശ്യമുണ്ടോ ?
സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ അനുമതി ആവശ്യമുണ്ട്.
ചെറിയ പ്ലോട്ടുകളിൽ വീട് പണിയുന്നതിന് ബിൽഡിംഗ് പെർമിറ്റ് ലഭിക്കുവാൻ, Land Development Permit നിർബന്ധമാണോ?
ആവശ്യമില്ല. കോടതി ഉത്തരവുകൾ നിലവാവിലുണ്ട്.