KSEB ഇലക്ട്രിക് പോസ്റ്റുകൾ, ട്രാൻസ്‌ഫോർമർ മറ്റു സാമഗ്രഹികൾ എന്നിവ പൊതുജന ത്തിന് ശല്യമാകുന്ന രീതിയിൽ സ്ഥാപിക്കപ്പെട്ടാൽ ഏത് രീതിയിൽ പരിഹാരം തേടണം?
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നീക്കം ചെയ്യപ്പെടാൻ സാധിക്കാത്ത സാധന സാമഗ്രഹികൾ പൊതുജനത്തിന്റെ സ്വൈര്യവിഹാരത്തിന് തടസ്സമാകുന്ന രീതിയിൽ സ്ഥാപിക്കപ്പെട്ടാൽ ആദ്യം പരാതി രേഖമൂലം സമരർപ്പിക്കേണ്ടത് ബന്ധപ്പെട്ട കെഎസ്ഇബി സെക്ഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ്.
ടി പരാതിയിൽ എടുത്ത നടപടിക്രമങ്ങൾ വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ലഭിക്കുന്നതായിരിക്കും. KSEB എടുത്ത നടപടിക്രമങ്ങൾ പരാതി പരിഹരിക്കുന്ന രീതിയിൽ അല്ലായെങ്കിൽ, INDIAN TELEGRAPH ACT അനുസരിച്ച്, പരാതിക്കാരാന് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് പരാതി സമർപ്പിക്കാവുന്നതാണ്. ഇവിടെയും പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ പരാതിക്കാരന് കോടതിയെ സമീപിക്കാം.