Updated on: 17 May, 2024 12:05 PM IST
Which banks offer the highest return on investment?

റിട്ടയർമെന്റിന് ശേഷം ലഭിക്കുന്ന പണം വിശ്വാസവും എന്നാൽ ഉയർന്ന വരുമാനം ഉറപ്പാക്കുന്ന നിക്ഷേപ മാർഗ്ഗങ്ങൾ അന്വേഷിക്കുന്നവരാണ് മിക്കവരും.  വൻകിട വാണിജ്യ ബാങ്കുകളേക്കാൾ താരതമ്യേന ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് സ്മോൾ ഫിനാൻസ് ബാങ്കിങ് സ്ഥാപനങ്ങളാണ്. ബാങ്കുകളേക്കാൾ രണ്ട് ശതമാനം വരെ ഉയർന്ന പലിശയാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ നിക്ഷേപകർക്കായി നൽകുന്നത്.  യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നത്. മേയ് മാസത്തിൽ സ്മോൾ ഫിനാൻസ് ബാങ്കുകളിൽ സ്ഥിരനിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്കുകളെ കുറിച്ചാണ് വിശദമാക്കുന്നത്.

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് -   സ്ഥിരനിക്ഷേപങ്ങൾക്ക് 4 ശതമാനം മുതൽ 8.65 ശതമാനം വരെ പലിശയാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാരായവരുടെ സ്ഥിരനിക്ഷേപങ്ങൾക്ക് 4.5 ശതമാനം മുതൽ 9.1 ശതമാനം വരെയുള്ള പലിശയും സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നു. അതുപോലെ ടാക്സ് സേവിങ്സ് എഫ്ഡിയിൽ പൊതുവിഭാഗത്തിന് 8.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.75 ശതമാനം വീതം പലിശയും നൽകുന്നുണ്ട്. ഇത് അഞ്ച് വർഷത്തെ കാലാവധിയിലേക്കാണ് നിക്ഷേപിക്കേണ്ടത്.

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് - സ്ഥിരനിക്ഷേപങ്ങൾക്ക്, 4.5 ശതമാനം മുതൽ 9.0 ശതമാനം വരെ പലിശയാണ് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാരായവരുടെ (60 വയസ്സിന് മുകളിൽ പ്രായമുള്ളവർ) സ്ഥിരനിക്ഷേപങ്ങൾക്ക് 4.5 ശതമാനം മുതൽ 9.5 ശതമാനം വരെയുള്ള പലിശ യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നു.

നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് - നിക്ഷേപകരുടെ ഏഴ് ദിവസം മുതൽ 3650 ദിവസം വരെയുള്ള കാലാവധിയിലേക്കുള്ള ഫിക്സഡ് ഡിപ്പോസിറ്റിന് 3.0 ശതമാനം മുതൽ 8.5 ശതമാനം വരെ പലിശയാണ് നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് ഇപ്പോൾ നൽകുന്നത്. സീനിയർ സിറ്റിസൺ വിഭാഗത്തിലുള്ള നിക്ഷേപകരുടെ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് 3.75 ശതമാനം മുതൽ 9.25 ശതമാനം വരെ പലിശയാണ് നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് - നിക്ഷേപകരുടെ ഫിക്സഡ് ഡിപ്പോസിറ്റിന് 4.0 ശതമാനം മുതൽ 8.5 ശതമാനം വരെ പലിശയാണ് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് ഇപ്പോൾ നൽകുന്നത്. സീനിയർ സിറ്റിസൺ വിഭാഗത്തിലുള്ള നിക്ഷേപകരുടെ ഫിക്സഡ് ഡിപ്പോസിറ്റിന് 4.75 ശതമാനം മുതൽ 9.1 ശതമാനം വരെ പലിശയാണ് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ടാക്സ് സേവിങ്സ് എഫ്ഡിയിൽ ജനറൽ വിഭാഗത്തിന് 7.5 ശതമാനവും സീനിയർ സിറ്റിസൺ വിഭാഗത്തിന് 8.1 ശതമാനം വീതവും അഞ്ച് വർഷത്തെ കാലാവധിയിൽ നൽകുന്നുണ്ട്.

English Summary: Which banks offer the highest return on investment?
Published on: 17 May 2024, 12:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now