വനിതാ ശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പടവുകൾ 2020-21 പദ്ധതിയിലൂടെ വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന (എം.ബി.ബി.എസ്, എഞ്ചിനീയറിംഗ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.സ്) പഠിക്കുന്ന വിധവകളുടെ മക്കൾക്ക് ട്യൂഷന്‍ ഫീസും, ഹോസ്റ്റലില്‍ താമസിക്കുന്നവർക്ക് ഹോസ്റ്റൽ ഫീസും, മെസ്സ് ഫീസും നൽകും.
സെമസ്റ്റർ ഫീസാണെങ്കിൽ വർഷത്തിൽ രണ്ട് തവണയും, വാർഷിക ഫീസാണെങ്കിൽ ഒറ്റത്തവണയായും ധനസഹായം ലഭിക്കും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
ധനസഹായത്തിന് അർഹരായ വിദ്യാർത്ഥികൾ വനിത ശിശു വികസന വകുപ്പിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0471 2346534.