കുഞ്ഞുതണ്ണിക്ക് സമീപം പൊട്ടൻ കാറ്റിൽ ഏലത്തോട്ടത്തിൽ പണികൾ ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. പൊട്ടൻകാട് മുതിരക്കലായിൽ സാബു (48 )ടീ കമ്പനി സ്വദേശികളായ ദീപ(40 ), ചിത്ര(21 )എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും അടിമാലി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന് രാവിലെ ഒൻപതു മണിക്കാണ് സംഭവം. പൊട്ടൻകാട്ടിൽ ഏലത്തോട്ടം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന പറമ്പിൽ പണികൾ ചെയ്യുകയായിരുന്ന ദീപയെയും ചിത്രയേയുമാണ് ആദ്യം കാട്ടുപന്നി ആക്രമിച്ചത്. സ്ത്രീകൾ ബഹളം വച്ചതു കേട്ട് ഓടിയെത്തിയ സാബുവിനെയും കാട്ടുപന്നി ആക്രമിച്ചു. പിന്നീട് അത് കാട്ടിലേക്ക് ഓടി മറഞ്ഞു. The incident took place at 9 am today. The wild boar first attacked Deepa and Chithra who were working on a leased cardamom plantation in Pottankadu. Sabu, who ran away when he heard the women making noise, was also attacked by a wild boar. Then it ran into the woods and hid.
ഈ മേഖലയിൽ കാട്ടുപന്നിയുടെ .ശല്യം രൂക്ഷമാണ്. കാട്ടുപന്നിയെ തുരത്താൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കേരളത്തില് ഇതാദ്യമായി കാട്ടുപന്നിയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് നടപ്പിലാക്കി
#wild boar#Idukki#Farmer#Agriculture