1. News

ഹൈറേഞ്ചിലെ ഏലം വ്യവസായം പ്രതിസന്ധിയിൽ

രാജാക്കാട്, ശാന്തൻപാറ, സേനാപതി,ബൈസൺവാലി, പൂപ്പാറ, ഉടുമ്പൻചോല, അടക്കമുള്ള തോട്ടം മേഖലയിലേക്ക് ഏറ്റവും കൂടുതൽ തൊഴിലാളികൾ എത്തിയിരുന്നത് തമിഴ്നാട് ബോഡിനായ്ക്കന്നൂരിൽ നിന്നുമാണ്. എന്നാൽ അവിടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ അവിടെ നിന്നും തൊഴിലാളികൾ എത്താതായി. ഇതോടെ മുപ്പതും നാല്പതും തൊഴിലാളികൾ നിന്ന് ജോലി ചെയ്തിരുന്ന തോട്ടങ്ങളിൽ മൂന്നും നാലും പേരെ വച്ചാണ് വിളവെടുപ്പ് നടത്തുന്നത്. Rajakkad, Shanthanpara, Senapati, Bison Valley, Poopara, Udumbanchola and other plantation areas had the highest number of workers coming from Bodinayakannur, Tamil Nadu. But as the Kovid outbreak intensified, workers could not reach there. With this, the harvest is being done by three or four people from the plantations where thirty to forty workers were employed.

K B Bainda
cardamom
cardamom

നാലായിരത്തി അഞ്ഞൂറിലധികം വിലയുണ്ടായിരുന്ന ഏലത്തിന് ഇപ്പോൾ ആയിരത്തിൽ താഴെയായി വില. ഈ വിലയിടിവിനൊപ്പം വിളവെടുക്കാനും കഴിയാതെ പ്രതിസന്ധിയിലാണ് ഹൈറേഞ്ചിലെ  ഏലം വ്യവസായം. ഇടുക്കിയിൽ വീണ്ടും കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലെത്തിയതോടെ തൊഴിലാളികളെ കിട്ടാനില്ലാതായതാണ് പ്രതിസന്ധിക്കു കാരണം. വില കുത്തനെ ഇടിഞ്ഞതിനൊപ്പം ഏലം വിപണനവും മുൻപോട്ടു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. തൊഴിലാളികളെ കിട്ടാനില്ലാത്തതിനാൽ വിളവെടുപ്പും പ്രതിസന്ധിയിലാണ്.

cardamom
cardamom

രാജാക്കാട്, ശാന്തൻപാറ, സേനാപതി,ബൈസൺവാലി, പൂപ്പാറ, ഉടുമ്പൻചോല, അടക്കമുള്ള തോട്ടം മേഖലയിലേക്ക് ഏറ്റവും കൂടുതൽ തൊഴിലാളികൾ എത്തിയിരുന്നത് തമിഴ്നാട് ബോഡിനായ്ക്കന്നൂരിൽ നിന്നുമാണ്. എന്നാൽ അവിടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ അവിടെ നിന്നും തൊഴിലാളികൾ എത്താതായി. ഇതോടെ മുപ്പതും നാല്പതും തൊഴിലാളികൾ നിന്ന് ജോലി ചെയ്തിരുന്ന തോട്ടങ്ങളിൽ മൂന്നും നാലും പേരെ വച്ചാണ് വിളവെടുപ്പ് നടത്തുന്നത്. Rajakkad, Shanthanpara, Senapati, Bison Valley, Poopara, Udumbanchola and other plantation areas had the highest number of workers coming from Bodinayakannur, Tamil Nadu. But as the Kovid outbreak intensified, workers could not reach there. With this, the harvest is being done by three or four people from the plantations where thirty to forty workers were employed.

ഇടവിട്ട് മഴ പെയ്യുന്നതിനാൽ യഥാസമയം വിളവെടുക്കാൻ കഴിയുന്നില്ല. വിളവെടുപ്പ് നടക്കാത്തതിനൊപ്പം മറ്റു പരിപാലനവും തൊഴിലാളി ക്ഷാമത്താൽ പ്രതിസന്ധിയിലാണ്. ഇതോടെ ഏലത്തിന് പലവിധ രോഗബാധയും രോഗ ശല്യവും രൂക്ഷമായി. ഇത് മൂലം കായ്കൾ അഴുകൽ ബാധിച്ചു നശിക്കുന്ന അവസ്ഥയിലുമാണ്

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വിത്തും കൈക്കോട്ടും നവംബര്‍ മാസത്തെ കൃഷിപ്പണികള്‍

#Cardamom#Idukki#Highrange3Farmer

English Summary: The cardamom industry in the High Range is in crisis

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds