1. 2023 -24 കേന്ദ്ര ബഡ്ജറ്റിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്കായുള്ള വിഹിതം അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്നതാണ്, എന്നാൽ നടപ്പുവർഷത്തെ പുതുക്കിയ എസ്റ്റിമേറ്റിന് സമാനമായി 60,000 കോടി രൂപയായി തന്നെ കേന്ദ്ര വിഹിതം നിലനിർത്തി. യോഗ്യരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപ വീതം 2,000 രൂപ വീതം മൂന്ന് ഗഡുക്കളായി കൈമാറ്റം ചെയ്യുന്നതിനായി 2019-ൽ ആരംഭിച്ച പ്രധാന കേന്ദ്ര പദ്ധതിയാണ് PM കിസാൻ.
2. ഞങ്ങളും കൃഷിയിലേക്ക്, കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ മേത്താനം ജമാഅത്ത് പള്ളി അങ്കണത്തിൽ പച്ചക്കറി കൃഷി തുടങ്ങി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ മേൽനോട്ടത്തിൽ കോങ്ങോർപ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ച അനുഗ്രഹ കൃഷിഗ്രൂപ്പിൻ്റെ കൃഷിയിടത്തിലെ നടീൽ ഉത്സവം എറണാകുളം ജില്ലാ പഞ്ചായത്തംഗം Adv. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു.
3. 6,000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന എന്ന പുതിയ ഉപപദ്ധതിയിലൂടെ മത്സ്യമേഖലയ്ക്കും ഊന്നൽ നൽകി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. മത്സ്യത്തൊഴിലാളികൾ, മത്സ്യ വിൽപ്പനക്കാർ, സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും, മൂല്യ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും, മത്സ്യ വിപണി മെച്ചപ്പെടുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
4. കേരള സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനക്ഷീരസംഗമം 'പടവ് 2023' ന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി പോസ്റ്റൽ സ്റ്റാമ്പ് റിലീസ് മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിയമസഭാ മന്ദിരത്തിൽ വെച്ച് നിർവ്വഹിച്ചു.
5. കേരളത്തിലെ ഭക്ഷണശാലകളിൽ പാചകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ, ഭക്ഷണം കഴിക്കണമെന്ന നിർദേശമുള്ള സ്ലിപ്പോ , സ്റ്റിക്കറോ അടങ്ങുന്ന ഭക്ഷണ പൊതികളായിരിക്കണം ഉപഭോക്താക്കൾക്ക് നൽകേണ്ടത് എന്ന് ഉത്തരവ് ഇറക്കി കേരള ആരോഗ്യ വകുപ്പ്. ഭക്ഷ്യ സുരക്ഷ മാനദണ്ഡ പ്രകാരം, ഭക്ഷണം തയാറാക്കിയതിനു ശേഷം അത് എത്തിക്കേണ്ട സമയം രണ്ട് മണിക്കൂറിനു മുകളിലാണെങ്കിൽ, 60 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഭക്ഷണം സൂക്ഷിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷ കമ്മീഷണർ അറിയിച്ചു.
6. STIHL ഇന്ത്യ, 2023 ജനുവരി 22, 23 തീയതികളിൽ ഡൽഹിയിൽ വാർഷിക ഡീലർ കോൺഫറൻസ് നടത്തി. STIHL ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായ സോനു സൂദിന്റെ നേതൃത്വത്തിൽ നടന്ന രണ്ട് ദിവസത്തെ പരിപാടിയിൽ ഇന്ത്യയിലെ 200 ഡീലർമാർ പങ്കെടുത്തു. സാങ്കേതികമായി വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി പുതിയ ഉൽപ്പന്നങ്ങളും ചടങ്ങിൽ പുറത്തിറക്കി. 'STIHL ഉപകരൻ ലയേ പരിവർത്തൻ', 'ഓരോ ഘട്ടത്തിലും ഞങ്ങൾ മുന്നേറുകയാണെന്നും, STIHL ഇന്ത്യ ഉപകരണങ്ങൾ പരിവർത്തനം കൊണ്ടുവരുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എന്നും STIHL ഇന്ത്യ, മാനേജിംഗ് ഡയറക്ടർ പരിന്ദ് പ്രഭുദേശായി പറഞ്ഞു.
7. റബ്ബര്‍പാലില്‍ നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ പരിശീലനം നല്‍കാൻ ഒരുങ്ങി കേരള റബ്ബർ ബോർഡ്, പരിശീലനത്തിൽ റബ്ബര്‍പാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്‌സ് കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലാണ് പരിശീലനം നൽകുന്നത്. ഫെബ്രുവരി 06 മുതല്‍ 10 വരെ കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് പരിശീലനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പരിൽ ബന്ധപ്പെടുക.
8. ഹിമാചലിലെ ആപ്പിൾ സമ്പദ്‌വ്യവസ്ഥ 5000 കോടി രൂപയാണെന്നും 2.5 ലക്ഷം കുടുംബങ്ങൾ ഇതിനെ നേരിട്ട് ആശ്രയിക്കുന്നുണ്ടെന്നും ആപ്പിൾ കർഷക സംഘടനകൾ പറഞ്ഞു. പാക്കിംഗ് സാമഗ്രികൾ, കാർഷിക ഉപകരണങ്ങൾ, കീടനാശിനികൾ, കുമിൾനാശിനികൾ, ഡ്രിപ്പ് ഇറിഗേഷൻ, പോളി ഹൗസുകൾ എന്നിവയുടെ ജിഎസ്ടി 18 മുതൽ 28 ശതമാനം കുറയ്ക്കാത്തതും, ആപ്പിളിന്റെ ഇറക്കുമതി തീരുവ വർധിപ്പിക്കുന്നതിനെ കുറിച്ചും പരാമർശിക്കാത്തതും കർഷകരെ നിരാശയിലാഴ്ത്തി.
9. ആധുനിക കാർഷിക സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകിയിട്ടുള്ള 2023-24 ബജറ്റിൽ, രാജ്യത്തുടനീളമുള്ള ചെറുകിട കർഷകർക്ക് പ്രയോജനം ലഭിക്കുമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ കേന്ദ്ര കൃഷി മന്ത്രാലയത്തിനുള്ള മൊത്തത്തിലുള്ള ബജറ്റ് വിഹിതം 1. 25 ലക്ഷം കോടി രൂപയായി വർദ്ധിപ്പിച്ചു.
10. കേരളത്തില്‍ അടുത്ത കുറച്ചു ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ബന്ധപ്പെട്ട വാർത്തകൾ: UNION BUDGET 2023: പിഎം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷംകൂടി..കൂടുതൽ വാർത്തകൾ