Updated on: 12 January, 2021 2:24 PM IST
എം.എസ്.എം.ഇ സംരംഭക

എം.എസ്.എം.ഇ സംരംഭകർക്ക് നിലവിലുള്ള വ്യവസായ പദ്ധതികൾ

കേരള സർക്കാരിന്റെ പദ്ധതികൾ (വ്യവസായ വകുപ്പ്)

അനുയോജ്യമായ നിക്ഷേപ മേഖലകൾ കണ്ടെത്തുന്നത് മുതൽ, മികച്ച രീതിയിൽ വിപണനം നടത്തുന്നതിന് വരെ സഹായിക്കുന്നു.

1) സംരംഭക സഹായ പദ്ധതി

സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങളിലെ നിർമ്മാണ യൂണിറ്റുകൾക്കാണ് ഇത് നൽകുന്നത്. ഭൂമി, കെട്ടിടം, മെഷീനറികൾ, ഉപകരണങ്ങൾ, ഇലക്ട്രിഫിക്കേഷൻ, ജനറേറ്റർ, ഫർണിച്ചറുകൾ, മലിനീകരണ നിയന്ത്രണ സാമഗ്രികൾ എന്നിവയിൽ വന്നിട്ടുള്ള സ്ഥിര നിക്ഷേപത്തെ അടിസ്ഥാനമാക്കിയാണ് ആനുകൂല്യം.

പദ്ധതി ആനുകൂല്യങ്ങൾ

പൊതുവിഭാഗത്തിന് 20 ലക്ഷം രൂപ വരെ പ്രത്യേക വിഭാഗത്തിന് (വനിത, എസ്.സി / എസ്.ടി, 45 വയസ്സിൽ താഴെയുള്ള യുവതി/ യുവാക്കൾ) 30 ലക്ഷം രൂപ വരെ
മുൻഗണന മേഖലകൾക്ക് (ഭക്ഷ്യസംസ്കരണം, ഗാർമെന്റ്, ബിയോടെക്നോളജി, കയറ്റുമതി സ്ഥാപനങ്ങൾ, പഴയ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ, പാരമ്പര്യേതര ഊർജ ഉപകരണങ്ങൾ, കാർഷിക ഉത്പന്നങ്ങൾ, റബ്ബർ, ജൈവവളം, മണ്ണിൽ നശിക്കുന്ന പ്ലാസ്റ്റിക് സബ്സ്റ്റിട്യൂട്ടുകൾ) 10 ലക്ഷം രൂപ വരെ

പിന്നാക്ക ജില്ലകളിലെ സംരംഭകർക്ക് അധിക സബ്‌സിഡി
പരമാവധി സബ്‌സിഡി

30 ലക്ഷം രൂപ വരെNസബ്‌സിഡി ആനുകൂല്യത്തിന് മൂന്ന് ഘട്ടങ്ങളായി അപേക്ഷിക്കാം.

സ്റ്റാർട്ടപ്പ് സപ്പോർട്ട്

വ്യവസായ വകുപ്പിന്റെ ഓഫീസിൽ നിന്നയച്ച ശുപാർശയുടെ അടിസ്ഥാനത്തിൽ ബാങ്ക് വായ്പ അനുവദിച്ചു കഴിഞ്ഞാൽ ആനുകൂല്യം ലഭിക്കും

ഇൻവെസ്റ്റ്മെന്റ് സപ്പോർട്ട്

ഉത്പാദനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ അപേക്ഷിക്കണം
നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആധുനികവത്കരണം വിപുലീകരണം വൈവിധ്യവത്കരണം എന്നിവ നടത്തിയാൽ ഇതിനു വരുന്ന സ്ഥിരനിക്ഷേപത്തെ കണക്കാക്കിയും പദ്ധതി ആനുകൂല്യം ലഭിക്കും

ടെക്നോളജി സപ്പോർട്ട്

10 ലക്ഷം രൂപ വരെ അധിക സബ്‌സിഡി
പുതിയ ടെക്നോളജി വാങ്ങി സ്ഥാപിച്ച് ആറുമാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം
www.dic.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കുവാൻ

2) വ്യവസായ മിത്ര: വ്യവസായ പുനരുദ്ധാരണ പദ്ധതി

തകർച്ചയെ നേരിടുന്ന വ്യവസായ സ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്നതിന്

പുനരുദ്ധാരണ പാക്കേജ് അനുസരിച്ച് വായ്പ എടുക്കുമ്പോൾ അതിൽ സംരംഭകന്റെ വിഹിതത്തിന്റെ 50% പരമാവധി 2 ലക്ഷം രൂപ

പലിശ സബ്‌സിഡി 6% പുതിയ മെഷിനറികൾ സ്ഥാപിക്കുന്നതിന് വരുന്ന ചെലവിന്റെ 50%
മെഷിനറികൾ റിപ്പയർ ചെയ്യുന്നതിന് വേണ്ട ചെലവിന്റെ 50%
വില്പന നികുതി, വൈദ്യുതി ചാർജ് എന്നീ കുടിശ്ശികകൾ തീർക്കുന്നതിനുള്ള ചെലവിന്റെ 50%
പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് വേണ്ട ചെലവ്

3) ആഷ (ASHA - Assistance Scheme for Handicraft Artisans)

കരകൗശല മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന്
സ്ഥിര മൂലധനത്തിന്റെ 40% വരെ ഗ്രാന്റ്
വനിതകൾ, എസ്.സി/എസ്.ടി എന്നീ വിഭാഗങ്ങൾ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് സ്ഥിര നിക്ഷേപത്തിന്റെ 50% വരെ ഗ്രാന്റ്
ആർട്ടിസാൻ കാർഡ്, കരകൗശല സ്ഥാപനങ്ങളിലെ അംഗത്വം ഉള്ളവർക്കാണ് പദ്ധതി ആനുകൂല്യം

4) നാനോ ഹൗസ് ഹോൾഡ് എന്റർപ്രൈസസ് (Scheme for interest subvention Nano Household Enterprises)

5 ലക്ഷത്തിൽ താഴെ നിക്ഷേപം വരുന്നതും 5 HP-യിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കാത്തതുമായ സ്ഥാപനങ്ങൾക്ക് ആനുകൂല്യം
പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറിയിൽ വരുന്ന സ്ഥാപനമായിരിക്കണം

5) കൈത്തറി മേഖലയിൽ സ്വയം തൊഴിൽ സഹായ പദ്ധതി (Self-Employment Scheme in Handloom Sector)

തൊഴിൽരഹിതരായ അഭ്യസ്തവിദ്യർക്ക് കൈത്തറി മേഖലയിൽ ഉത്പാദന യൂണിറ്റുകൾ തുടങ്ങി സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സഹായം
സ്ഥിരനിക്ഷേപം, പ്രവർത്തന മൂലധനം എന്നിവ അനുവദിക്കും

6) യുവ വീവ് (Yuva Weave)

കൈത്തറി നെയ്ത് മേഖലയിൽ 18-40 വയസ്സ് വരെ പ്രായമുള്ള നെയ്ത്തിൽ പരിചയം ലഭിച്ചിട്ടില്ലാത്ത യുവതീ-യുവാക്കളെ കണ്ടെത്തി പരിശീലനം നൽകി നെയ്ത്തുകാരാക്കുക എന്നതാണ് ലക്ഷ്യം.
3 മാസം സൗജന്യ പരിശീലന കാലത്ത് സ്റ്റൈപ്പന്റ്
3 മാസം പ്രൊബേഷൻ കാലയളവിൽ വേജ് സപ്പോർട്ട്
താല്പര്യമുള്ളവർക്ക് 5 വർഷം വരെ തുടരാം
കുടുംബശ്രീ മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്

7) യൂണിവേഴ്സിറ്റികളും ഗവേഷക സ്ഥാപനങ്ങളും വ്യവസായ സംരംഭങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള പദ്ധതി

നിലവിലെ വ്യവസായ സ്ഥാപനങ്ങളുടെ കൂടുതൽ വികസനത്തിനും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുവരുന്നതിനും
ചെറുകിട സംരംഭകർ നേരിടുന്ന സാങ്കേതിക-വാണിജ്യ പ്രശ്നങ്ങൾക്ക് സാങ്കേതിക - ഗവേഷക സ്ഥാപനങ്ങളുടെ സഹായത്തോടെ പരിഹാരം
ചെലവിന്റെ 50:50 അനുപാതത്തിൽ 10 ലക്ഷം രൂപ വരെ ഗ്രാന്റ്

PROJECT REPORT തയ്യാറാക്കുന്നതിനു വിളിക്കുക 9188286121 , CSC DIGITAL SEVA SOUTH VAZHAKULAM
Ph: 9188286121

English Summary: WOMEN SUBSIDY SCHEMES FOR STARING ENTERPRISES
Published on: 12 January 2021, 02:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now