Updated on: 18 September, 2021 9:42 AM IST
മുള

മുള ഒരു മരമല്ല, പുൽവർഗ്ഗത്തിൽപ്പെടുന്ന സസ്യമാണ്. ഒരു തുറുവിലുള്ള തണ്ടുകൾ നാലുവർഷമാകുമ്പോൾ വെട്ടിയെടുക്കാം. അതിനുശേഷം ഓരോവർഷവും വിളവെടുപ്പ് തുടരാം. യൂക്കാലിയും പോപ്ലാറും പോലെ വിപണന സാദ്ധ്യതയുള്ള മരങ്ങൾക്കാകട്ടെ ഏഴും എട്ടും വർഷം കഴിഞ്ഞ രണ്ടാം വെട്ട് സാദ്ധ്യമാകൂ. ഈ സവിശേഷതയാണ് മുളയെ പുനരുൽപ്പാദനശേഷിയുള്ള പ്രധാനപ്പെട്ട ഒരു വിഭവമാക്കി (renewable resource) മാറ്റുന്നത്.

മുള കൃഷി പല തലങ്ങളിൽ പരിഗണിക്കേണ്ടതുണ്ട്

ഒരേക്കർ മുതൽ 100 ഹെക്ടർ വരെ വാണിജ്യാടിസ്ഥാനത്തിൽ തോട്ടങ്ങളായി (പ്ലാന്റേഷൻ) മുള കൃഷി ചെയ്യാം. മണ്ണ് സംരക്ഷണത്തിനും തരിശുഭൂമിയുടെ പുനരുജ്ജീവനത്തിനും തോട്ടങ്ങൾ ഉപകരിക്കുന്നു. മണ്ണ് ഉറപ്പിക്കുകയും മണ്ണൊലിപ്പിന്നെതിരെ സംരക്ഷണം നല്കുകയും ചെയ്യുന്നു. ആറേഴ് ഘനമീറ്റർ നിലം ഉറപ്പിച്ചു നിറുത്താൻ ഒരു മുളങ്കൂട്ടത്തിന് കഴിയും.

വീട്ടുവളപ്പിൽ മുള വളർത്തുന്നത് വീട്ടാവശ്യങ്ങൾക്കായി കൂമ്പുകൾക്കും തണ്ടുകൾക്കും വേണ്ടിയാണ്. ബാക്കിവരുന്നവ വില്ക്കുന്നതിലൂടെ അധിക വരുമാനവും ലഭിക്കുന്നു.

വീട്ടുവളപ്പുകളും പൊതുസ്ഥലങ്ങളും കമനീയമായി സജ്ജമാക്കാൻ (land scaping) മുള ഉപയോഗിക്കാറുണ്ട്. വീടുകൾക്ക് ഒരു മറയായി സ്വകാര്യത സംരക്ഷിക്കാനും മുള വെച്ചുപിടിപ്പിക്കാം.

പാതയോരത്തും പറമ്പുകളുടെ വശങ്ങളിലും വെച്ചുപിടിപ്പിക്കുന്ന മുളകൾ കാറ്റിന് ഒരു തടയായി വർത്തിക്കുന്നു. ശബ്ദത്തിന്റെ കാഠിന്യവും കാലാവസ്ഥയുടെ ആഘാതവും കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

മുള വീട്ടുവളപ്പിൽ

സ്വന്തം സ്ഥലത്തോ കൂട്ടായ്മയിലോ രാജ്യത്തുടനീളം മുളകൾ വീട്ടുവളപ്പുകളിൽ വച്ചുപിടിപ്പിക്കുന്നുണ്ട്. വീടിനടുത്ത് ഒന്നോ രണ്ടോ തുറു (clump) മുതൽ 40-50 തുറുകളുള്ള തോട്ടങ്ങൾ വരെ വീട്ടുവളപ്പുകൃഷിയിൽപ്പെടും.

വീട്ടുകൃഷിക്ക് അനുയോജ്യമായ മുളകളുടെ ഇനങ്ങൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതുണ്ട്. പ്രാദേശികമായി പണ്ടുമുതൽക്കേ കണ്ടുവരുന്ന ഇനങ്ങളാണ് പൊതുവെ നല്ലത്.

വീട്ടുകാരുടെ ശ്രദ്ധ കൂടുതൽ കിട്ടുന്നതിനാൽ വീട്ടുവളപ്പിലെ മുളക്കൃഷി മെച്ചപ്പെട്ട ഫലം തരുന്നു. തുറു ആരോഗ്യകരമായി വളരാൻ തലമുറകളായി പകർന്നുകിട്ടിയ പരിചരണ വിദ്യകളും അനുഭവങ്ങളും കാരണമായിത്തീരുന്നു. ശ്രദ്ധക്കുറവുമൂലം കട്ടപിടിച്ചുവളരുന്ന തുറുകൾ വീട്ടുവളപ്പിൽ ദുർല്ലഭമായിരിക്കും. തണ്ടുകൾ വളർന്ന് മുരടിച്ച് ഒടിഞ്ഞുപോകാൻ കർഷകർ ഇടയാക്കുന്നില്ല.

മുളവേലികൾ

പൂന്തോട്ടങ്ങളിൽ മുളകൾ കൊണ്ടുള്ള വേലികൾ വടക്കൻ ആസ്സാമിൽ സാധാരണമാണ്. തേയിലത്തോട്ടങ്ങളിലെ എസ്റ്റേറ്റ് ബംഗ്ലാവിന്റെ പുൽത്തകിടികളുടെ അതിരുകളിൽ ഈ വേലികൾ കാണാം. ബാംബൂസ മൾട്ടിപ്ലെക്സ് (Bambusa multiplex) എന്നയിനമാണ് സാധാരണ ഇതിനായുപയോഗിക്കുന്നത്. താഴെ മുട്ടുകളിൽ നിന്ന് ശാഖകൾ വിരിഞ്ഞ് ഇടതൂർന്നു വളരുന്ന വ്യാപ്തി കുറഞ്ഞ തുറുകളാണ് ഇവയുടെ പ്രത്യേകത. വെട്ടിയൊതുക്കാൻ കഴിയുമെന്നതിനാൽ പൂന്തോട്ടങ്ങളിൽ അലങ്കാരചെടിയായും ഇത് വളർത്തുന്നു.

കാറ്റുതട (Windbreak)

കാറ്റുതടയായി വെച്ചുപിടിപ്പിക്കുന്ന മുളകൾ ശക്തിയായ കാറ്റും പൊടിയും തടഞ്ഞ് മറ്റു വിളകളുടെ ഗുണനിലവാരവും ആദായവും വർദ്ധിപ്പിക്കുന്നു. രണ്ടുവരികളിൽ അടുത്തടുത്തായി ത്രികോണാകൃതിയിൽ നടുന്ന മുളയുടെ നീണ്ടനിര കൃഷിനിലത്തിന്റെ ബാഷ്പീകരണം കുറച്ച് ഇർപ്പം നിലനിർത്തുകയും, കാറ്റിന് മറുപുറമായ പ്രദേശങ്ങളുടെ സൂക്ഷ്മകാലാവസ്ഥയിൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. കാറ്റുതടയ്ക്കായി വച്ചുപിടിപ്പിക്കുന്ന മുളകൾ കർഷകന് ആദായവും നല്കുന്നു.

English Summary: World bamboo day - use bamboo as an income
Published on: 18 September 2021, 09:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now