Updated on: 29 September, 2021 7:09 PM IST
World Heart Day 2021: Let's see how we can protect our heart

ഇന്നത്തെ ഭക്ഷണവും ജീവിതശൈലിയുമാണ് പല അസുഖങ്ങൾക്കും കാരണം. അമിതവണ്ണവും അതിനോട് അനുബന്ധിച്ചുള്ള അസുഖങ്ങളും അനുഭവിക്കുന്നവരുടെ എണ്ണം ദിനപ്രതി വർധിച്ചുവരികയാണ്. അതിൽ മുൻപന്തിയിൽ തന്നെയാണ് ഹൃദ്രോഗം. ശരീരത്തിന് ഹൃദയം എത്രത്തോളം പ്രധാനമാണോ, അത്ര തന്നെ അപകടകരവുമാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നത്. ലോക ഹൃദയ ദിനത്തിൽ ഹൃദയാരോഗ്യം, ഹൃദ്രോഗം എന്നിവയെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കാം.

കാർഡിയോവാസ്കുലർ രോഗാവസ്ഥകളെക്കുറിച്ച് (CVD) എല്ലാവരിലും അവബോധം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ നിരന്തരമായ ഉയർച്ചയ്ക്ക് പ്രധാന കാരണങ്ങൾ ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, തെറ്റായ ഭക്ഷണരീതികൾ, പഞ്ചസാര, ഉപ്പ്, ട്രാൻസ് ഫാറ്റുകൾ എന്നിവയുടെ അമിത ഉപയോഗം തന്നെയാണ്. നേരത്തെ പുരുഷന്മാരിലാണ് ഹൃദ്രോഗം കൂടുതലായി കണ്ടിരുന്നത്, എന്നാൽ നിലവിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരിലും തന്നെ ഈ അവസ്ഥ കണ്ടു വരുന്നുണ്ട്. എന്നാൽ പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്ത ലക്ഷണങ്ങളാണ് പ്രകടമാകാറുള്ളത് എന്ന കാര്യം എടുത്ത് പറയേണ്ടതാണ്.

ഹൃദ്രോഗ ലക്ഷണങ്ങൾ തിരിച്ചരിഞ്ഞെങ്കിൽ മാത്രമേ കൃത്യമായ സമയത്ത് രോഗാവസ്ഥ കണ്ടെത്താനും ചികിത്സാ മാർഗങ്ങൾ സ്വീകരിക്കാനും സാധിക്കൂ. കൊറോണറി ആർട്ടറി രോഗം മുതൽ രക്താതിമർദ്ദം, ഹൃദയാഘാതം വരെയുള്ള അവസ്ഥകളെ ചേർത്താണ് ഹാർട്ട് ഡിസീസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഹൃദ്രോഗത്തിലേയ്ക്ക് നയിക്കുന്ന ഒരു സാധാരണ കാരണം ഹൃദയത്തിലേക്കുള്ള സുഗമമായ രക്തയോട്ടം നിയന്ത്രിക്കുന്ന ധമനികളിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതാണ്.

കാലക്രമേണ, ഹൃദയത്തിന് ആവശ്യത്തിന് ഓക്സിജനും പോഷക സമ്പുഷ്ടമായ രക്തവും ലഭിക്കാതെ വരും. ഇസ്കെമിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ നെഞ്ചുവേദനയ്ക്ക് കാരണമാകുന്നു. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള നെഞ്ചുവേദന അനുഭവപ്പെടുന്നത് അസിഡിറ്റിയുടെ ഭാഗമാണെന്ന് വിശ്വസിച്ചുകൊണ്ട് ഒറ്റമൂലികൾ പരീക്ഷിക്കുന്നവരാണ് കൂടുതലും. ഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്ന വലിയ അപകടത്തെ തിരിച്ചറിയാതെ പോകുന്നതിനും ഇത് കാരണമാകും.

ഹൃദയ സംബന്ധമായ രോഗാവസ്ഥകൾ അനുഭവിക്കുന്ന പുരുഷന്മാരിൽ താരതമ്യേന നേരത്തെ തന്നെ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങാറുണ്ട്‌, എന്നാൽ സ്ത്രീകളിൽ വളരെ വൈകിയാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. അതുകൊണ്ട് തന്നെ അപകട സാധ്യതയും വളരെ വലുതാണ്‌. എന്നാൽ പുരുഷന്മാരിൽ കടുത്ത നെഞ്ചുവേദനയാണ് സാധാരണയായി കണ്ടു വരുന്ന രോഗ ലക്ഷണം. എന്നാൽ സ്ത്രീകളിൽ മറ്റ് പല ലക്ഷണങ്ങളും കണ്ടുവരാറുണ്ട്.

*പുറകിലോ കൈകളിലോ വേദന * ഓക്കാനം * ക്ഷീണം * ശ്വാസം മുട്ടൽ * തലകറക്കം * അസാധാരണമായ വേഗത്തിലുള്ള ഹൃദയമിടിപ്പ് * താടിയെല്ലിലും കഴുത്തിലും വേദന * അങ്ങേയറ്റത്തെ ബലഹീനത * തണുത്ത വിയർപ്പ് * ശ്വാസം മുട്ടൽ * അസാധാരണമായ ക്ഷീണം * ക്രമരഹിതമായ ഹൃദയമിടിപ്പ്

ഹൃദയത്തെ കാക്കും ഈ ഭക്ഷണങ്ങൾ:

ചില ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് നമ്മുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. എല്ലാ ദിവസവും നിയന്ത്രിതമായ അളവിൽ ഉപയോഗിക്കുമ്പോൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്തുകൊണ്ട് ശരീരത്തെ കാർഡിയോവാസ്കുലർ രോഗാവസ്ഥകളിൽ നിന്ന് സംരക്ഷിയ്ക്കും.

ബദാം:

ദിവസവും അഞ്ചോ ആറോ ബദാം പരിപ്പ് കുതിർത്തത് കഴിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. കാരണം ബദാം പോലുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഹൃദത്തിന് ദോഷകരമായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയത്തെ ദോഷകരമായി ബാധിക്കുന്ന വീക്കം കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദ്രോഗ സാധ്യത തടയാൻ പ്രയോജനം ചെയ്യും.

ചെറു മത്സ്യങ്ങൾ:

മത്തി അല്ലെങ്കിൽ അയല പോലുള്ള മത്സ്യം കഴിക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യും, കാരണം അവ ഒമേഗ -3 യുടെനല്ല ഉറവിടമാണ്.

വ്യായാമം പതിവാക്കാം :

നല്ല ഭക്ഷണ ശീലങ്ങൾക്ക്‌ പുറമേ നിർബന്ധമായും ചെയ്യേണ്ട മറ്റൊരു കാര്യമാണ് വ്യായാമം. എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും പതിവായി വ്യായാമം ചെയ്യാനായി ശ്രദ്ധിക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിരീക്ഷിച്ച്, നിയന്ത്രിത പരിധിക്കുള്ളിൽ അളവ് നിലനിർത്താൻ സഹായിക്കും. ശരീരത്തിൻറെ ആരോഗ്യകരമായ അവസ്ഥ നിലനിർത്താൻ ശാരീരിക വ്യായാമങ്ങൾ അനിവാര്യമാണ്.

English Summary: World Heart Day 2021: Let's see how we can protect our heart
Published on: 29 September 2021, 06:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now