1. Health & Herbs

ഹൃദ്രോഗത്തെ തടയും പടവലങ്ങ ഉപ്പേരി

നമ്മുടെ പച്ചക്കറി വിളകളിലെ മുഖ്യമായ ഒരിനമാണ് പടവലങ്ങ. സാധാരണരീതിയിൽ പടവലം രണ്ടുതരത്തിലുണ്ട്. ഭക്ഷ്യയോഗ്യമായ സാധാരണ പടവലവും ഔഷധഗുണങ്ങൾ ഏറെയുള്ള കയ്പ്പൻ പടവലവും. കയ്പ്പൻ പടവലത്തിലെ കായ്കൾ ഉരുണ്ടു ഇരിക്കും. അത് ഭക്ഷ്യയോഗ്യം അല്ലെങ്കിലും അതിൻറെ വേരിനു വിത്തിനും ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. ഇതിൻറെ വിത്തുകൾ വിരയെ നശിപ്പിക്കുന്നതാണ്.

Priyanka Menon
പടവലങ്ങ
പടവലങ്ങ

നമ്മുടെ പച്ചക്കറി വിളകളിലെ മുഖ്യമായ ഒരിനമാണ് പടവലങ്ങ. സാധാരണരീതിയിൽ പടവലം രണ്ടുതരത്തിലുണ്ട്. ഭക്ഷ്യയോഗ്യമായ സാധാരണ പടവലവും ഔഷധഗുണങ്ങൾ ഏറെയുള്ള കയ്പ്പൻ പടവലവും. കയ്പ്പൻ പടവലത്തിലെ കായ്കൾ ഉരുണ്ടു ഇരിക്കും. അത് ഭക്ഷ്യയോഗ്യം അല്ലെങ്കിലും അതിൻറെ വേരിനു വിത്തിനും ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. ഇതിൻറെ വിത്തുകൾ വിരയെ നശിപ്പിക്കുന്നതാണ്.പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് തലയിൽ തേക്കുന്നത് സമൃദ്ധമായ മുടി വളർച്ചയ്ക്ക് കാരണമാകുന്നു. പടവലങ്ങ കൊത്തമല്ലി യോടൊപ്പം വേവിക്കുമ്പോൾ ഉണ്ടാകുന്ന വെള്ളം തേൻ, പഞ്ചസാര എന്നിവ ചേർത്ത് കഴിച്ചാൽ അതിസാരവും, ശർദ്ദിയും ശ്രമിക്കുന്നതാണ്. ഇത് ദിവസവും ഉപ്പേരി വെച്ച് കഴിക്കുന്നത് സോറിയാസിസ് എന്ന ത്വക്‌രോഗത്തിന് ശമനത്തിന് കാരണമാകുന്നു. പടവലങ്ങ ഉപയോഗം ത്വക്കിലുണ്ടാകുന്ന അർബുദത്തിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വെള്ളരിവർഗ്ഗ വിളകളിലെ മഞ്ഞളിപ്പ്, ഇല കൊഴിച്ചിൽ, അഴുകൽ തുടങ്ങിയവയെ പരിഹരിക്കാൻ മൂന്ന് വിദ്യകൾ

കടുകു രോഹിണി, ത്രിഫല, അമൃത് ഇവ കഷായം വെച്ച് പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് ചേർത്ത് ദിവസവും രണ്ട് നേരം കഴിച്ചു കൊണ്ടിരുന്നാൽ രക്തവാതം ആമവാതം തുടങ്ങിയ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതാണ്. പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് കുടിച്ചാൽ ഹൃദയപേശികൾക്ക് ബലം ഉണ്ടാകും. പടവലങ്ങ ദിവസവും വേവിച്ചു ഉപ്പും എണ്ണയും ചേർക്കാതെ കഴിക്കുന്നത് ഹൃദ്രോഗം മാറ്റിയെടുക്കുവാൻ നല്ലതാണ്.

പടവലങ്ങ 60 ഗ്രാം ചെറുതായി നുറുക്കി ആറ് ഔൺസ് ഗോമൂത്രം അരിച്ച് ഒഴിച്ചു കുറിക്കി വറ്റിച്ച് ലേഹ്യ പാകമായാൽ വാങ്ങിവെച്ച് തണുത്താൽ 3 ഔൺസ് തേൻ ചേർത്തു അതിൽ നിന്ന് പകുതി കാലത്ത് വെറും വയറ്റിലും ബാക്കി പകുതി വൈകുന്നേരം 5 മണിക്ക് ശേഷം കഴിക്കുന്നത് മാത്രം ആമവാതം എത്ര പഴകിയതായാലും മാറുവാൻ നല്ലതാണ്. മഞ്ഞപ്പിത്തത്തിന് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: നാട്ടിൻപുറത്തെ ഔഷധസസ്യങ്ങളിൽ പ്രധാനി -കാട്ടുപടവലം

പടവല കുരു പൊടിച്ചു രണ്ടു ടീസ്പൂൺ വീതം ചൂടുവെള്ളത്തിൽ കഴിച്ചാൽ അമിതരക്തസമ്മർദം കുറവുണ്ടാകും. മൂലക്കുരു വരുവാൻ സാധ്യത ഉള്ളവർക്ക് പടവലങ്ങ ഉപ്പേരി വെച്ച് കഴിക്കുന്നത് പ്രതിരോധ മാർഗം എന്ന നിലയിൽ നല്ലതാണ്. പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീരിൽ കൊത്തമല്ലി പൊടിച്ച പൊടി ചേർത്ത് കഴിച്ചാൽ പനി വിട്ടു മാറുന്നതാണ്. 

Flaxseed is one of the most important vegetable crops in the world. There are usually two types of bats. Edible common fennel and bitter fennel with many medicinal properties. The nuts of the bitter gourd are round. Whether it is edible or not, its roots and seeds have many medicinal properties. Its seeds destroy the worms.

ബന്ധപ്പെട്ട വാർത്തകൾ: ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാൻ കഴിയുന്ന പടവലം പയർ പാവൽ പച്ചമുളക് എന്നിവ കുലപോലെ തഴച്ചു വളരാൻ

English Summary: Flaxseed is one of the most important vegetable crops in the world Its seeds destroy the worms

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds