Updated on: 22 March, 2021 8:22 AM IST
ഇന്ന് ലോക ജല ദിനം

ജലത്തിൻറെ നീരുറവകൾ മണ്ണിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ദിനം ഒരു ഓർമ്മപ്പെടുത്തൽ ആണ്. ഓരോ തുള്ളി ജലവും പാഴാക്കാതെ ഉപയോഗപ്പെടുത്താനുള്ള ഒരു ഓർമ്മപ്പെടുത്തൽ. 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ചേർന്ന് യുഎൻ സമ്മേളനത്തിലാണ് 1993 മുതൽ ലോക ജല ദിനം ആചരിക്കാൻ ഉള്ള തീരുമാനം വരുന്നത്.

നമ്മുടെ കുടിവെള്ളം അനുദിനം അന്യമായിക്കൊണ്ടിരിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇതിനെതിരെ ശാശ്വതമായ പരിഹാരങ്ങൾ അനുവർത്തിക്കാൻ നാമെല്ലാവരും പ്രതിജ്ഞാബദ്ധരാണ്. കേന്ദ്ര-സംസ്ഥാന സർക്കാർ തലത്തിൽ നിരവധി പദ്ധതികൾ ശുദ്ധജലം ലഭ്യമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ചു വരുന്നു.

എന്നാൽ ഇന്നും ഭാരതത്തിലെ പല പ്രദേശങ്ങളിലും, എന്തിന് നമ്മുടെ നാട്ടിൽ പോലും ജീവൻറെ അടിസ്ഥാന ആവശ്യമായ ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇനിയൊരു യുദ്ധം ശുദ്ധജലത്തിന് വേണ്ടി എന്നുള്ള പ്രവചനം നമ്മുടെ കാതിൽ മുഴങ്ങുപ്പോഴും മനുഷ്യൻ പലപ്പോഴും ഈ അവസ്ഥയെ യാഥാർത്ഥ്യബോധത്തോടെ കൂടി നോക്കി കാണുന്നില്ല.

നമ്മുടെ ഭൂമിയിൽ ആകെയുള്ള ജല സമ്പത്തിൽ മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലം. ഈ ശുദ്ധ ജലമാണ് ഇന്ന് ലോകത്താകമാനമുള്ള മാനവരാശിയുടെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഓരോ തുള്ളി ജലവും സംഭരിച്ചു വെക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. ലോകത്തിൽ 10 ൽ 8 പേർ ജലദൗർലഭ്യം അനുഭവിക്കുന്നു എന്ന കാര്യം നാം മറക്കാതിരിക്കുക.

This day is a reminder of a time when springs of water are disappearing from the soil. A reminder to use every drop of water without wasting it. The decision to observe World Water Day since 1993 was made at a UN conference in Rio de Janeiro, Brazil in 1992. At present, our drinking water is becoming increasingly alien. We are all committed to pursuing lasting solutions against this. At the Central and State Government levels, several schemes are being formulated to provide clean water. But even today, in many parts of India, even in our country, there is a lack of access to clean water, which is essential for life. When the prophecy of another war for fresh water is heard in our ears, man often does not look at this situation with a sense of reality.

ഭൂമിയെ ഉർവരയാക്കുന്ന ജലസ്രോതസ്സുകളെ ഒറ്റക്കെട്ടായി നമുക്ക് സംരക്ഷിക്കാം. ഈ വർഷത്തെ ജല ദിനത്തിൻറെ പ്രമേയ തോടുകൂടി അവസാനിപ്പിക്കുന്നു " ജലം അമൂല്യമാണ് "

English Summary: World Water Day is an annual UN observance day that highlights the importance of freshwater This day is a reminder of a time when springs of water are disappearing from the soil
Published on: 22 March 2021, 08:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now