Organic Farming

പുരപ്പുറത്തു നിന്ന് ജലസംഭരണം

രാജേന്ദ്ര കുമാർ

രാജേന്ദ്ര കുമാർ

Roof water harvesting

Roof water harvesting

ഒരു കൃഷിസ്ഥലത്തിൻറെ പ്രധാനപ്പെട്ട ഭാഗം ഏതാണെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേ ഉള്ളൂ അതിന്റെ ജലസ്രോതസ്സ്. ഉറവ വറ്റാത്ത ഒരു ജലസ്രോതസില്ലെങ്കിൽ എത്ര വലിയ കർഷകനാണെങ്കിലും കൃഷിചെയ്യാൻ കഴിയാതെ പോകും.

A good source of water it is essential for every farmer.

ഇന്ന്  കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന പ്രധാന പ്രശ്നവും ജലലഭ്യതയാണ്. ആറുമാസം മഴ ലഭിക്കുന്ന ഒരു സംസ്ഥാനമായിട്ടും ജലക്ഷാമം അലട്ടുന്നുവെങ്കിൽ മഴവെള്ളം സംഭരിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നാണർത്ഥം. എന്നാൽ ഇത് സർക്കാർ തിരിച്ചറിഞ്ഞ്  ചില പദ്ധതികൾ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. അതിലൊന്നാണ് റൂഫ് വാട്ടർ ഹാർവെസ്റ്റിംഗ്.

Rain water harvesting is an effective measure for droughts. Government helps the farmers in this

പുരപ്പുറത്ത് വീഴുന്ന വെള്ളം ശേഖരിച്ച്  കിണറുകളിൽ എത്തിക്കുന്ന  പദ്ധതിയാണിത്. വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ഓരോ പഞ്ചായത്തും ഒരു നിശ്ചിത എണ്ണം വീടുകൾക്ക്  സബ്സിഡിയോടുകൂടി അതിനുള്ള സംവിധാനം ചെയ്തു കൊടുക്കുന്നുണ്ട്. ഓരോ ഉപഭോക്താവും വെറും 800 രൂപ അടച്ചാൽ മതിയാകും. 500 ലിറ്റർ വരെയുള്ള ഫൈബർ വാട്ടർ ടാങ്കുകളാണ് ഇതിനായി നൽകുന്നത്. കൂടാതെ പുരപ്പുറത്തു നിന്നും  കിണറുകളിൽ എത്തിക്കാനുള്ള പിവിസി പൈപ്പുകളും ഇതിനോടൊപ്പം നൽകുന്നുണ്ട്. ഈ സംവിധാനങ്ങൾ വേണ്ടരീതിയിൽ വെച്ചുപിടിപ്പിക്കാനുള്ള ചിലവും ,അതായത് ലേബർ ചാർജ് , സബ്സിഡിയിൽ വരും.

Government subsidy is available for those who are ready to install roof water harvesting system.

ഏകദേശം 4000 5000 രൂപ വരുന്ന നിർമ്മാണ പ്രവർത്തികൾക്ക് വെറും 800 രൂപ മാത്രമേ ഉപഭോക്താവ് മുടക്കേണ്ടതുള്ളൂ എന്നുള്ളത് സാധാരണക്കാരായ ചെറുകിട കർഷകർക്ക് ഏറെ സഹായകരമാണ്.ഇതിന്റെ വിശദവിവരങ്ങൾക്കായി അതാത് പഞ്ചായത്തുകളെയാണ് സമീപിക്കേണ്ടത്.

Beneficiary has to pay 800 rupees while government takes all other expenses including the labour charge.

ഈ സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു നോക്കാം. പുരപ്പുറത്ത് വീഴുന്ന വെള്ളം പൈപ്പ് ലൈൻ വഴി ഒരു പ്ലാസ്റ്റിക് ടാങ്കിലേക്ക് ശേഖരിക്കുന്നു. വെള്ളം ശുദ്ധീകരിക്കാൻ  മണൽ, കരിങ്കൽ ചീളുകൾ ,കരി എന്നിവയാണ് ഉപയോഗിക്കുന്നത്. ശുദ്ധീകരിക്കപ്പെട്ട വെള്ളം  കിണറിലേക്ക് എത്തിക്കുന്നു . പുരപ്പുറത്ത് നിന്ന് വെള്ളം ആദ്യത്തെ രണ്ട് മഴക്കുശേഷം മാത്രമേ കിണറിലേക്ക് ഒഴുക്കാറുള്ളൂ.

The rain water harvesting system functions by filtering the rooftop water and taking it to the well. Baby metal ,sand ,Carbon are the medium for for filtering the water.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

ബയോഗ്യാസ് പ്ലാന്റ്‌സ് 

മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം

ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം

പ്രൂണിങ്ങ് അഥവാ ശിഖരങ്ങൾ നീക്കം ചെയ്യൽ

ഫസൽ ബീമ ഇൻഷുറൻസ്

മൈക്രോഗ്രീൻസ് ഫാമിംഗ്

മുന്തിരി വൈൻ


English Summary: Water storage from the roof

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine