കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും. വരുന്ന 5 ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്.
കൂടുതൽ വാർത്തകൾ: ന്യൂനമർദ്ദം: വ്യാപക മഴയ്ക്ക് സാധ്യത
മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്. കൂടാതെ, വടക്കു കിഴക്കൻ മധ്യപ്രദേശിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദം വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിലേക്ക് നീങ്ങിയേക്കും. വിഴിഞ്ഞം മുതൽ കാസർകോട് തീരം വരെ ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ ദൂരത്തിൽ കാറ്റ് വീശിയടിക്കും. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പെയ്തത് അതിശക്തമായ മഴ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മൂലം ഒറ്റദിവസം കൊണ്ട് 17 സെന്റി മീറ്റർ മഴ പെയ്തതായി റിപ്പോർട്ട്. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചു. കാസർകോട്, കണ്ണൂർ, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് മഴ തകർത്തത്.
Image Credits: Suprabhatham, Eastcoastdaily