Updated on: 15 November, 2023 2:08 PM IST
റേഷൻ കടകളിൽ മഞ്ഞ കാർഡിനും പഞ്ചസാരയില്ല

1. സംസ്ഥാനത്തെ റേഷൻ കടകളിൽ വെള്ള അരിയ്ക്ക് പുറമെ മഞ്ഞ റേഷൻ കാർഡിനുള്ള പഞ്ചസാര വിതരണവും മുടങ്ങി. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പഞ്ചസാരയുടെ കുടിശിക തീർക്കാത്തതു മൂലം ഇടുക്കി ജില്ലയിലെ റേഷൻ കടകളിൽ 2 മാസമായി പഞ്ചസാര വിതരണം മുടങ്ങിയിട്ട്. മഞ്ഞ റേഷൻ കാർഡിന് 1 കിലോ വീതമാണ് പഞ്ചസാര വിതരണം ചെയ്യുന്നത്. ദേവികുളം താലൂക്കിൽ വെള്ള അരിയ്ക്ക് ആവശ്യക്കാർ ഏറെയാണ്. വെള്ള അരി ഇല്ലാത്തതിനാൽ പച്ചരിയാണ് കൂടുതലായും വിതരണം ചെയ്യുന്നത് എന്ന പരാതിയും ഉയരുന്നുണ്ട്.

കൂടുതൽ വാർത്തകൾ: ‘Mahindra Tractors’: 'മില്യണയർ ഫാർമർ ഓഫ് ഇന്ത്യ'യുടെ ടൈറ്റിൽ സ്പോൺസർ

2. കർഷകർക്ക് ആശ്വാസമായി ദീപാവലി മുഹൂർത്ത കച്ചവടത്തിൽ അടയ്ക്കയ്ക്ക് റെക്കോർഡ് വില. കേരളത്തിലെ പ്രസിദ്ധമായ ചാലിശേരി പഴയ അടയ്ക്ക മാർക്കറ്റിൽ നടന്ന ലേലത്തിൽ 20 കിലോ അടയ്ക്കക്ക് 10,000 രൂപ വരെ വില എത്തി. 7900 രൂപയിൽ നിന്നാണ് ലേലം ആരംഭിച്ചത്. മുഹൂർത്ത വ്യാപാരത്തിനായി 228 ടൺ അടയ്ക്കയാണ് മാർക്കറ്റിൽ എത്തിയത്.

3. തിരുവനന്തപുരം മിൽമ ഡെയറി സന്ദർശിക്കാൻ അവസരം. ദേശീയ ക്ഷീര ദിനാഘോഷവുമായി ബന്ധപ്പെട്ട് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാൻ നവംബർ 26, 27 തീയതികളിൽ ഉപഭോക്താക്കൾക്കും വിദ്യാർഥികൾക്കും അവസരം. ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പാൽ വിപണിയിലെത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളും, മിൽമ ഉത്പന്നങ്ങളുടെ നിർമ്മാണവും നേരിട്ട് കണ്ട് മനസിലാക്കാം. ഈ ദിവസങ്ങളിൽ മിൽമ ഉത്പന്നങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ ഉപഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്. ആഘോഷങ്ങളുടെ ഭാഗമായി ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി നവംബർ 22ന് പെയിന്റിംഗ് മത്സരവും, 23ന് ക്വിസ് മത്സരവും സംഘടിപ്പിക്കും. അമ്പലതറയിലുള്ള മിൽമ ഡെയറിയിൽ രാവിലെ 9.30 നാണ് മത്സരം നടക്കുക. ഒരു സ്‌കൂളിൽ നിന്നും ഒരു ടീമിന് പങ്കെടുക്കാം. താത്പര്യമുള്ളവർ milmatdmkt@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 20 വൈകിട്ട് 5 മണിയ്ക്ക് മുമ്പ് രജിസ്റ്റർ ചെയ്യണം.

 

4. സുസ്ഥിരതക്ക് വേണ്ടിയുള്ള മെച്ചപ്പെട്ട കാർഷിക രീതികൾ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 21, 22 തീയതികളിൽ പുതുപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് സെന്ററിൽ വച്ചാണ് പരിശീലനം നടക്കുക. മികച്ച കാർഷിക രീതികളിലൂടെ ചെലവ് കുറച്ചുകൊണ്ട് ഉത്പാദനം വർദ്ധിപ്പിക്കുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. റബ്ബർ കർഷകർക്കും തോട്ടം മേഖലയിലുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. പരിശീലന ഫീസ് 1770 രൂപയാണ്. ഫോൺ: 9447710405, 04812351313. രജിസ്ട്രേഷനും പേയ്മെന്റ് ചെയ്യുന്നതിനും സന്ദർശിക്കുക: https://training.rubberboard.org.in/online/?SelCourse=Mzkw അല്ലെങ്കിൽ https://training.rubberboard.org.in/

English Summary: Yellow ration card also has no sugar in ration shops
Published on: 15 November 2023, 02:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now