1. News

കേന്ദ്ര സർക്കാർ സൗജന്യ റേഷൻ: അടുത്ത 5 വർഷത്തേക്ക് കൂടി നീട്ടും; പ്രധാനമന്ത്രി

കേന്ദ്ര സർക്കാരിൻ്റെ സൗജന്യ റേഷൻ പദ്ധതി അടുത്ത 5 വർഷത്തേക്ക് കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.

Saranya Sasidharan
Central Government Free Ration: To be extended for next 5 years; Prime Minister
Central Government Free Ration: To be extended for next 5 years; Prime Minister

1. കേന്ദ്ര സർക്കാരിൻ്റെ സൗജന്യ റേഷൻ പദ്ധതി അടുത്ത 5 വർഷത്തേക്ക് കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇത് മോദിയുടെ ഉറപ്പാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഡിസംബറിൽ കാലാവധി തീരുന്ന പദ്ധതിയാണ് അടുത്ത 5 വർഷത്തേക്ക് കൂടി നീട്ടിയത്. 81 കോടി ആളുകൾക്ക് ഇത് കൊണ്ട് പ്രയോജനം ലഭിക്കും. അടുത്ത 5 വർഷത്തേക്ക് കൂടി സൗജന്യ റേഷൻ നീട്ടുന്നത് കൊണ്ട് 2 ലക്ഷം കോടി രൂപയുടെ അധികച്ചെലവ് കേന്ദ്രത്തിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ 81.35 കോടി ജനങ്ങൾക്കാണ് ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം സൗജന്യ റേഷൻ ലഭിക്കുന്നത്.

2. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കരുമാലൂർ FMCT ഹയർ സെക്കണ്ടറി സ്കൂളിലെ NSS വിദ്യാർത്ഥികൾ ചെറുധാന്യകൃഷി തുടങ്ങി. ചെറുതല്ല ചെറുധാന്യങ്ങൾ എന്ന ശീർഷകത്തിൽ ഹരിത കേരളം മിഷൻ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന ചെറുധാന്യകൃഷി വ്യാപനം , കൃഷി പരിശീലന പരിപാടി , മില്ലറ്റ് പ്രദർശനമേള എന്നിവയ്ക്കും ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലതാ ലാലു വിത്തുവിതച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൃഷിയിടമൊരുക്കി മണിച്ചോളം കൃഷിയാരംഭിച്ചു. കോട്ടുവള്ളികൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് എസ്. കെ ഷിനു മില്ലറ്റ് കൃഷി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളെ ചെറുമണി ധാന്യങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജൈവരാജ്യം മില്ലറ്റ് എക്സിബിഷനും നടന്നു.

3. കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍ സൗജന്യ മത്സ്യവിത്ത് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അക്വാക്കള്‍ച്ചര്‍ പ്രേമോട്ടര്‍ സി.കെ. ഗീത പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിലെ 6 കര്‍ഷകര്‍ക്കായി 1050 മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. വാര്‍ഡ് മെമ്പര്‍മാരായ ആരിഫ ജൂഫയര്‍, കെ.ജെ. ചാക്കോ, സിന്ധു അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

4. ജല ഉപയോഗം പരമാവധി കുറച്ച്കൊണ്ടുള്ള കൃഷി രീതികൾ തുടങ്ങാനൊരുങ്ങി ഖത്തർ. 2023 ഓടെ വെള്ളത്തിൻ്റെ ഉപയോഗം 40 ശതമാനം കുറയ്ക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. കൃഷി ആവശ്യത്തിനുള്ള വെള്ളം നൂതന മാർഗങ്ങളിലൂടെ പരമാവധി കുറയ്ക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

English Summary: Central Government Free Ration: To be extended for next 5 years; Prime Minister

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds