ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ റബ്ബര്‍ ടെക്‌നോളജിയില്‍ 'ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോ', 'സീനിയര്‍ റിസര്‍ച്ച് ഫെല്ലോ' (Industrial Research) എന്നീ തസ്തികകളില്‍ താത്കാലിക നിയമനത്തിന് എഴുത്ത് പരീക്ഷയും വാക്ക് ഇന്‍ ഇന്റര്‍വ്യൂം നടത്തുന്നു.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവിലേക്കുള്ള അപേക്ഷകര്‍ക്ക് കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, ഓര്‍ഗാനിക് കെമിസ്ട്രി എന്നീ വിഷയങ്ങളിലേതിലെങ്കിലും ബിരുദാനന്ദരബിരുദമോ പോളിമര്‍ സയന്‍സ്, റബ്ബര്‍ ടെക്‌നോളജി എന്നിവയിലേതെങ്കിലും ബി.ടെക് ബിരുദമോ ഉണ്ടായിരിക്കണം.
സീനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് റബ്ബര്‍ കെമിസ്ട്രി, ടെക്‌നോളജി, പോളിമര്‍ കെമിസ്ട്രി, ഓര്‍ഗാനിക് കെമിസ്ട്രി എന്നീ വിഷയങ്ങളിലേതിലെങ്കിലും പിഎച്ച്.ഡി ഉണ്ടായിരിക്കണം. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷകര്‍ക്ക് 2021 മാര്‍ച്ച് 01-ന് മുപ്പത്തിരണ്ടു വയസ്സും സീനിയര്‍ റിസേര്‍ച്ച് ഫെല്ലോയുടെ അപേക്ഷകവര്‍ക്ക് നാല്‍പത് വയസ്സും കവിയാന്‍ പാടില്ല.
താല്‍പര്യമുള്ളവര്‍ 2021 മാര്‍ച്ച് 29-ന് മുമ്പായി അസിസ്റ്റന്റ് സെക്രട്ടറി (റിസേര്‍ച്ച്), റബ്ബര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, റബ്ബര്‍ബോര്‍ഡ് പി.ഒ., കോട്ടയം- 686009 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.rubberboard.gov.in -ല്‍ ലഭ്യമാണ്.