ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സീഫുഡ് റസ്റ്റോറന്റ് തുടങ്ങുന്നതിന് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫിഷര്‍മെന്‍ ഫാമിലി രജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് അപേക്ഷിക്കാം.
അഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടുന്ന വനിത ഗ്രൂപ്പുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്.Funding is provided to women's groups of up to five members.
ഒരു അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപവരെയും അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപവരെയും പദ്ധതിയില്‍ തിരിച്ചടക്കാത്ത ഗ്രാന്റായി നല്‍കും.
അപേക്ഷാഫോം മത്സ്യഭവന്‍ ഓഫീസുകളിലും സാഫിന്റെ ശക്തികുളങ്ങര ഓഫീസിലും ലഭിക്കും. അപേക്ഷ അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ ജനുവരി അഞ്ചിനകം നല്‍കണം.
പ്രായം 20 നും 50 നും ഇടയില്‍. മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
വിശദ വിവരങ്ങള്‍ 9207019320, 8547783211 എന്നീ നമ്പരുകളില്‍ ലഭിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇഞ്ചി വീട്ടിനുള്ളില്‍ തന്നെ വളര്‍ത്തി വിളവെടുക്കാം