വിശ്വസ്‌തമായ സ്ഥലത്ത് നിക്ഷേപിച്ച് വലിയ തുകയായി തിരിച്ച് ലഭിക്കുക എന്നത് നമ്മളെല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. 100 രൂപ മാസംതോറും നിക്ഷേപിച്ച് വലിയ തുകയായി തിരിച്ച് നേടുന്ന സ്‌ക്കിമിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഈ സ്‌ക്കിമിന്റെ പേരാണ് Post Office Recurring Deposit.
എന്താണ് Post Office Recurring Deposit എന്ന് നോക്കാം
ചെറിയ തുക അടച്ച് നല്ല പലിശയടക്കം ഒരു വലിയ തുക നേടുക എന്നതാണ് ഈ സ്‌ക്കിമിന്റെ പ്രത്യേകത. ഉത്തരവാദിത്തം Government ഏറ്റെടുത്തിരിക്കുന്നത് കൊണ്ട് നിങ്ങളുടെ പൈസ സുരക്ഷിതവുമാണ്.
പലിശനിരക്കിനെ കുറിച്ച്
മൊത്തം അഞ്ചുവർഷത്തെ കാലയളവുള്ള RD account ആണിത്. അഞ്ചു വർഷത്തിൽ കുറഞ്ഞ കാലയളവ് ലഭ്യമല്ല. എല്ലാ മൂന്നുമാസം കൂടുമ്പോഴും, അടച്ച സംഖ്യയുടെ മേലെ പലിശ കണക്കാക്കി നിങ്ങളുടെ അക്കൗണ്ടിൽ ചേർക്കുന്നു. വാർഷിക നിരക്കിലാണ് കണക്കാക്കപ്പെടുന്നത്. ഇത് കൂട്ടുപലിശയടക്കമാണ് തിരിച്ചു ലാഭ്യമാകുന്നത്.
India Post's website അനുസരിച്ച്, 5.8 ശതമാനമാണ് RD scheme ൻറെ ഇപ്പോഴത്തെ പലിശനിരക്ക്. ഈ പുതിയ പലിശ നിരക്ക് 1 July 2020 തൊട്ട് നിലവിൽ വന്നിട്ടുണ്ട്. Government of India യുടെ എല്ലാ ചെറിയ സ്‌ക്കിമുകളുടെയും പലിശ നിരക്ക് പ്രഖ്യാപിക്കുന്നത് മൂന്നുമാസത്തിൽ ഒരിക്കലാണ്.
ആരൊക്കെയാണ് Post Office RD Account ൽ ചേരാൻ യോഗ്യതയുള്ളവർ...
ഒരാൾക്ക് തന്നെ എത്ര RD account വേണമെങ്കിലും തൻറെ പേരിൽ തുടങ്ങാവുന്നതാണ്. ഇതിന് പരിമിതിയൊന്നുമില്ല. വ്യക്തിയുടെ പേരിൽ മാത്രമേ RD account തുടങ്ങാൻ സാധിക്കുകയുള്ളു. ഫാമിലിയുടെ പേരിലോ, സ്ഥാപനത്തിൻറെ പേരിലോ RD account തുടങ്ങാൻ സാധിക്കുന്നതല്ല. രണ്ടാൾ ചേർന്ന് joint RD account തുടങ്ങാവുന്നതാണ്. ഒരാൾ തുടങ്ങിയ RD account മാറ്റി Joint RD account ആക്കി മാറ്റാവുന്നതാണ്. അതേപോലെ Joint RD account, ഒരാളുടെ പേരിലും ആക്കാവുന്നതാണ്.
Post Office RD Account ൽ അടയ്ക്കാൻ സാധിക്കുന്ന മിനിമവും മാക്സിമവുമായ സഖ്യകളെക്കുറിച്ച്…
ഈ RD scheme ൽ അടയ്ക്കാൻ ഏറ്റവും ചുരുങ്ങിയ സഖ്യ 100 രൂപയാണ്. നൂറിൽ കൂടുതലും പത്തിൻറെ ഗുണനവുമായ എത്ര വലിയ സഖ്യയും മാസം തോറും അടച്ചു കൊണ്ട് RD account തുടങ്ങാവുന്നതാണ്.
Post Office RD Account നെ കുറിച്ചുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങൾ
അവസാന തിയതിക്കുള്ളിൽ ഗഡു അടച്ചില്ലെങ്കിൽ അടയ്ക്കാത്ത മാസങ്ങളിലെ 1% penalty കൊടുക്കേണ്ടതാണ്. തുടർച്ചയായുള്ള 4 മാസങ്ങളിൽ ഗഡു അടച്ചില്ലെങ്കിൽ അക്കൗണ്ട് close ചെയ്യപ്പെടും. എങ്കിലും, രണ്ടുമാസകാലം അക്കൗണ്ട് പ്രവർത്തികമായിരിക്കും.
അനുബന്ധ വാർത്തകൾ
പ്രധാൻ മന്ത്രി മുദ്ര യോജന Pradhan Mantri MUDRA Yojana