Updated on: 15 May, 2025 5:06 PM IST
കാർഷിക വാർത്തകൾ

1. വളം-കീടനാശിനി വ്യാപാരികള്‍ക്കും താൽപര്യമുള്ളവര്‍ക്കും വേണ്ടി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തി വരുന്ന അഗ്രികള്‍ച്ചര്‍ എക്സ്‌റ്റെന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്സ് ഡിപ്ലോമ (ദേശി) കോഴ്സിന്റെ 2024-25 വര്‍ഷത്തിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നിലവില്‍ വളം കീടനാശിനി വ്യാപാര ലൈസന്‍സ് ഉള്ളവര്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് 14,000 രൂപ സബ്‌സിഡി നിരക്കിലും അല്ലാത്തവര്‍ക്ക് 28,000 രൂപ ഫീസ് അടച്ചും പരിശീലനത്തില്‍ പങ്കെടുക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 20. വിശദവിവരങ്ങള്‍ക്ക് ആത്മ ആലപ്പുഴ ജില്ലാ ഓഫീസുമായോ അല്ലെങ്കിൽ 0477-2962961 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

2. 2025-ലെ മത്സ്യകര്‍ഷക അവാര്‍ഡിന് ഇപ്പോൾ അപേക്ഷിക്കാം. മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, ഓരു ജല മത്സ്യകര്‍ഷകന്‍, ചെമ്മീന്‍ കര്‍ഷകന്‍, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കര്‍ഷകന്‍, അലങ്കാര മത്സ്യകര്‍ഷകന്‍, പിന്നാമ്പുറ കുളങ്ങളിലെ മത്സ്യവിത്ത് ഉത്പാദന കര്‍ഷകന്‍, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാര്‍ട്ടപ്പ്, മത്സ്യകൃഷിയിലെ ഇടപെടല്‍ - സഹകരണ സ്ഥാപനം എന്നീ ഇനങ്ങളിലാണ് അവാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളിലൂടെ മത്സ്യകൃഷിയിലേര്‍പ്പെടുന്നവര്‍ക്കും, സ്വതന്ത്രമായി മത്സ്യകൃഷി പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ അതത് ജില്ലാ ഓഫീസില്‍ നിന്നും, മത്സ്യഭവനുകളില്‍ നിന്നും ലഭ്യമാകും. മേയ് 26-ാം തീയതി വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

3. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിലെ മഴ സാധ്യതാപ്രവചനത്തിൽ ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാതീരത്ത്‌ ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം വിവിധയിടങ്ങളിൽ പകൽ താപനില ഉയരാനും സാധ്യത. മലപ്പുറം, പാലക്കാട്, കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തി.

English Summary: You can now apply for the Fish farmer's Award.... more agricultural news
Published on: 15 May 2025, 05:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now