ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലികമായി നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസന സമിതിയുടെ കീഴില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. യോഗ്യത: ബാച്ച്‌ലര്‍ ഡിഗ്രിയും കമ്പ്യൂട്ടര്‍ അറിവും. മെഡിക്കല്‍ ട്രാസ്‌ക്രിപ്ഷന്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഈ മാസം 14ന് രാവിലെ 10.30ന് സുപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുക്കണം.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തിരുനെല്ലി ഗവ.ആശ്രമം സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലും മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ (വനിതകള്‍ക്ക്) തസ്തികയിലും താല്‍കാലിക നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 10 ന് നടക്കും. ഇംഗ്ലീഷ് അധ്യാപക കൂടിക്കാഴ്ച രാവിലെ 11 നും ട്യൂട്ടര്‍ കൂടിക്കാഴ്ച 1.30 നും നടക്കും.ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റും ജനന തീയതി തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. ഫോണ്‍ 04935210330.
ഡോക്ടര്‍ നിയമനം
പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന ആതുരാലയത്തില്‍ താല്‍കാലിക ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 11 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകണം.
ബാങ്ക് ഓഫ് ബറോഡയിലെ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു
വാക്ക് ഇൻ ഇന്റർവ്യൂ
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിലേക്ക് ഹൗസ് മദർ, മൾട്ടി ടാസ്‌ക് വർക്കർ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 17ന് രാവിലെ 11ന് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാവുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.